Your Image Description Your Image Description
Your Image Alt Text

ഇന്തോനേഷ്യയിലെ തലൗദ് ദ്വീപിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി. എൻസിഎസ് റിപ്പോർട്ട് അനുസരിച്ച് 80 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോ​ഗ്രഫി റിപ്പോർട്ട് ചെയ്തു. ഭൂചലനത്തിൽ മേഖലയിൽ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞയാഴ്ചയും ഇന്തോനേഷ്യയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

അതേസമയം ജപ്പാനിൽ പുതുവർഷാരംഭത്തിൽ ഇഷികാവ മേഖലയിൽ ഉണ്ടായ ഭൂകമ്പത്തിൽ 202 പേർ മരിച്ചതായി ഔദ്യോഗിക കണക്ക്‌. 102 പേരുടെ വിവരങ്ങൾ ലഭ്യമല്ല. ഭൂകമ്പം ഉണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനം തുടരുകയാണ്‌. കനത്ത മഞ്ഞുവീഴ്ച ദുരിതാശ്വാസ പ്രവർത്തനങ്ങളെ സങ്കീർണമാക്കുന്നു. തിങ്കളാഴ്ചവരെ ഏകദേശം 30,000 പേർ നാനൂറോളം സർക്കാർ അഭയകേന്ദ്രങ്ങളിൽ താമസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *