Your Image Description Your Image Description

ഇന്ത്യന്‍ ക്രിക്കറ്റ് മുഖ്യപരിശീലകനും ബിജെപി മുന്‍ എംപിയുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഐഎസ്‌ഐഎസ് കശ്മീരിന്റെ പേരിലാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. ‘ഐ കില്‍ യൂ’ എന്ന ഒറ്റവരി സന്ദേശം ലഭിച്ച പശ്ചാത്തലത്തില്‍ ഗൗതം തനിക്കും കുടുംബത്തിനും സുരക്ഷ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി പൊലീസില്‍ പരാതി സമര്‍പ്പിക്കുകയായിരുന്നു.

ഇമെയിൽ സന്ദേശത്തെക്കുറിച്ചും അയച്ച വ്യക്തിയെക്കുറിച്ചും സൈബർ പൊലീസ് അന്വേഷണം നടത്തിവരികയാണ്. 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായിരിക്കുന്നത്.’ഐസിസ് കാശ്മീർ’ എന്ന പേരിലാണ് വധഭീഷണി ലഭിച്ചതെന്നാണ് ഗംഭീർ നൽകിയ പരാതിയിലുള്ളത്. തനിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കണമെന്നും ഗംഭീർ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. ആക്രമണത്തിനെതിരെ ഗംഭീർ മുൻപ് സോഷ്യൽ മീഡിയയിലൂടെ പരസ്യപ്രതികരണം നടത്തിയിരുന്നു. പഹൽഗാമിലെ സംഭവത്തിൽ പാകിസ്ഥാന്റെ ബന്ധം കഴിഞ്ഞ ദിവസം തന്നെ വ്യക്തമായിരുന്നു. ഇതിനുപിന്നാലെ ഇന്ത്യ, പാകിസ്ഥാനെതിരെ കടുത്ത നടപടികളും സ്വീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *