Your Image Description Your Image Description
Your Image Alt Text

ഓസ്ട്രേലിയയിൽ നിന്ന് ഹോങ്കോംഗിലേക്ക് കടത്താന്‍ ശ്രമിച്ച വിവിധ ഇനം ഉരഗങ്ങളെ പിടികൂടി.ന്യൂ സൌത്ത് വെയിൽസ് പൊലീസാണ് 257 പല്ലികളെ കടത്താനുള്ള നീക്കം തടഞ്ഞത്. പ്രാദേശിക ഇനം ജീവികളെ കടത്തുന്നത് തടയാനായി പ്രത്യേകം സജ്ജമാക്കിയ പൊലീസ് സ്ക്വാഡാണ് കണ്ടെത്തലിന് പിന്നിൽ.

 

9 പാക്കറ്റുകളിലാക്കിയാണ് ഇവയെ കടത്താന്‍ ശ്രമിച്ചത്. ചെറിയ കണ്ടെയ്നറുകളിൽ വളരെ പരിമിതമായ സ്ഥലം മാത്രമുള്ള പാക്കറ്റുകളിലാണ് പല്ലികളെ സൂക്ഷിച്ചിരുന്നത്. ബുധനാഴ്ച ലഭ്യമായ രഹസ്യ വിവരത്തേ തുടർന്ന് നടത്തിയ പരിശോധനയിലാണ് പല്ലികളെ കണ്ടെത്തിയത്. പല്ലികളെ കടത്തിയതുമായി ബന്ധപ്പെട്ട് 41കാരിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 3 പാമ്പുകളേയും ഈ കൂട്ടത്തിൽ ‘രക്ഷിച്ചിട്ടുണ്ട്’. കഴിഞ്ഞ ഏതാനും ആഴ്ചകളുമായി നിരവധി സമാന സംഭവങ്ങളാണ് സിഡ്നിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *