Your Image Description Your Image Description
Your Image Alt Text

ശിവമോഗയിൽ കുരുങ്ങുപനി സ്ഥിരീകരിച്ച 19-കാരി മരിച്ചു. ഹൊസനഗര സംപഘട്ടെ സ്വദേശിനി അനന്യയാണ് മരിച്ചത്. മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ജനുവരി ഒന്നിന് അണുബാധയെത്തുടർന്നാണ് യുവതിയെ മക്ഗാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യപരിശോധനയിൽ രോഗം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും പിന്നീടുനടന്ന പരിശോധനയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു. ആരോഗ്യനില മോശമായതോടെയാണ് യുവതിയെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു മരണം.

53-കാരിയായ മറ്റൊരു സ്ത്രീകൂടി കുരുങ്ങുപനി ബാധിച്ച് ചികിത്സയിലുണ്ട്. കഴിഞ്ഞമാസം 14-നാണ് ഇവരെ തീർഥഹള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *