Your Image Description Your Image Description

സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായ ‘കുമ്മാട്ടിക്കളി’ ഒടിടിയിലേക്ക്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ആർ ബി ചൗധരി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത തമിഴ് സംവിധായകനായ വിൻസെന്റ് സെൽവയാണ്. വിൻസെന്റ് സെൽവയുടെ ആദ്യ മലയാളചിത്രമാണിത്.

മാധവ് സുരേഷിനൊപ്പം തമിഴ്, കന്നട സിനിമകളിലെ പ്രമുഖ നടീനടന്മാർ, ലെന,റാഷിക് അജ്മൽ,ദേവിക സതീഷ്,യാമി, അനുപ്രഭ,മൈം ഗോപി, അസീസ് നെടുമങ്ങാട് ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ,ധനഞ്ജയ് പ്രേംജിത്ത്,മിഥുൻ പ്രകാശ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ആർ കെ വിൻസെന്റ് സെൽവയാണ്. വെങ്കിടേഷ് വി ഛായാഗ്രഹണവും ജാക്സൺ വിജയൻ സംഗീതവും ജോഹാൻ ഷെവനേഷ് പശ്ചാത്തല സംഗീതവും ഡോൺ മാക്സ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *