Your Image Description Your Image Description
Your Image Alt Text

സുപ്രീംകോടതി വിധിയിൽ ഏറെ ചർച്ചയായത് വ്യക്തിസ്വാതന്ത്ര്യം. ഏറ്റവും പ്രധാനപ്പെട്ട ഭരണഘടനാമൂല്യം വ്യക്തിസ്വാതന്ത്ര്യമാണെന്നും അതില്ലാതാക്കുന്നത് നിയമപരമായിരിക്കണമെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റെ 251 പേജുള്ള വിധിയിൽ നിരീക്ഷിച്ചു.

മോചന ഉത്തരവ് റദ്ദാക്കിയതോടെ പ്രതികളെ വീണ്ടും ജയിലിലേക്കയക്കണോ അതോ പുറത്തുനിന്ന് നിയമപോരാട്ടം നടത്താൻ അനുവദിക്കണോയെന്ന വിഷയത്തിലാണ് വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് സുപ്രീംകോടതി ചർച്ചചെയ്തത്. ആർക്കും വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കരുതെന്നാണ് ഭരണഘടനയുടെ 21-ാം അനുച്ഛേദം പറയുന്നത്. എന്നാൽ, വ്യക്തിസ്വാതന്ത്ര്യം നിയമാനുസൃതമായിരിക്കണം.

നിയമംലംഘിച്ചുകൊണ്ട് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം ഇല്ലാതാക്കാനാവില്ല എന്നിരിക്കേ, നിയമലംഘനത്തിലൂടെ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാനാവുമോ എന്ന് സുപ്രീംകോടതി സ്വയം ചോദിക്കുന്നു. നിയമവാഴ്ചയാണോ വ്യക്തിസ്വാതന്ത്ര്യമാണോ മുന്നിൽ നിൽക്കേണ്ടത്? നിയമവാഴ്ചയുണ്ടെങ്കിൽ മാത്രമേ വ്യക്തിസ്വാതന്ത്ര്യം ഉൾപ്പെടെയുള്ള മൗലികാവകാശങ്ങൾക്ക് നിലനിൽപ്പുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *