Your Image Description Your Image Description
Your Image Alt Text

പാലക്കാട്: ഒറ്റപ്പാലം ചോറോട്ടൂരിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. റെയിൽവെ ട്രാക്കിലാണ് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്.

യാത്രക്കിടെ ട്രെയിനിൽ നിന്നും വീണ് മരിച്ചതാവാമെന്നാണ് ആർപിഎഫിന്റെ പ്രാഥമിക നിഗമനം. മരിച്ച രണ്ട് പേരും പുരുഷന്മാരാണെന്ന് സ്ഥിരീകരിച്ചു.

ഇരുവരും അതിഥി തൊഴിലാളികളാണെന്നും പൊലീസ് പറയുന്നുണ്ട്. എന്നാൽ രണ്ട് പേരുടെയും മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.  ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം രണ്ട് മൃതദേഹങ്ങളും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *