Your Image Description Your Image Description
Your Image Alt Text

മധ്യപ്രദേശിൽ അനുമതിയില്ലാതെ ശിശുസംരക്ഷണകേന്ദ്രം നടത്തിയെന്ന കേസിൽ മലയാളി വൈദികൻ അറസ്റ്റിൽ. ഫാ. അനിൽ മാത്യുവിനെയാണ് മതപരിവർത്തനം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റുചെയ്തത്. ഫാ. അനിൽ മാത്യു ഇപ്പോൾ റിമാൻഡിലാണ്.

ഭോപാലിൽ വർഷങ്ങളായി ബാലികാസംരക്ഷണകേന്ദ്രം നടത്തിവരുകയാണ് ഫാ. അനിൽ മാത്യു. സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കിനൽകാൻ അധികൃതർ തയ്യാറായിരുന്നില്ല. ശിശുസംരക്ഷണ കമ്മിഷൻ ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ റെയ്ഡ് നടത്തുകയും അനുമതിയില്ലാതെയാണ് സ്ഥാപനം നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി വൈദികനെ അറസ്റ്റുചെയ്യുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *