Your Image Description Your Image Description
Your Image Alt Text

പാർട്ടി ഓഫീസ് സുരക്ഷിതസ്ഥാനത്തേക്കു മാറ്റണമെന്ന ആവശ്യവുമായി ബി.എസ്.പി. നേതാവ് മായാവതി. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടാണ് മായാവതി ഇക്കാര്യമാവശ്യപ്പെട്ടത്.

1995-ലുണ്ടായതുപോലുള്ള അനിഷ്ടസംഭവങ്ങൾ ഇനിയും ആവർത്തിക്കാം. അതിനാൽ ഓഫീസ് സുരക്ഷിതസ്ഥാനത്തേക്കുമാറ്റാനും ദളിത് വിരുദ്ധർക്കെതിരേ കർശന നടപടിയെടുക്കാനും മായാവതി ആവശ്യപ്പെട്ടു. 1995-ൽ മുലായംസിങ് യാദവ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ച മായാവതിയെ സമാജ് വാദി പ്രവർത്തകർ ആക്രമിച്ചിരുന്നു. ദേശീയപാതാവികസനവുമായി ബന്ധപ്പെട്ട് ബി.എസ്.പി. ഓഫീസിനുമുന്നിൽ ഉയരപ്പാത പണിതതും വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *