Your Image Description Your Image Description

ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് ഇന്ത്യൻ ഇരുചക്ര വിപണിയിൽ കാലങ്ങളായി കയ്യാളുന്ന ഒന്നാം സ്ഥാനത്തിന് ഈ വർഷവും മാറ്റമില്ല. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025 സാമ്പത്തിക വർഷത്തിലും കഴിഞ്ഞ മാസത്തിലെ റീട്ടയിൽ വിൽപന, വിപണി വിഹിതം എന്നിവയിലും മികച്ച ഇരുചക്ര വാഹന നിർമ്മാതാക്കളായി എത്തിയത് ഹീറോ മോട്ടോകോർപ്പാണ്.

കഴിഞ്ഞ മാസത്തെ വിൽപന കണക്കുകൾ പരിശോധിക്കുമ്പോൾ ഹീറോ മോട്ടോകോർപ്പിൽ നിന്നും 435,828 യൂണിറ്റുകളാണ് വിറ്റിരിക്കുന്നത്. വിവിധ ശ്രേണികളിൽ ഉൽപന്നങ്ങളുടെ നീണ്ട നിര, രാജ്യത്താകമാനമുള്ള ഡീലർ ശൃംഖല തുടങ്ങി നിരവധി കാര്യങ്ങളാണ് ഹീറോയുടെ ഒന്നാം സ്ഥാനത്തിന്റെ അടിത്തറ.

ഇന്ധനക്ഷമതയുള്ള കമ്മ്യൂട്ടറുകൾ മുതൽ വി.ഐ.ഡി.എ. ബ്രാൻഡിന് കീഴിലുള്ള പ്രീമിയം മോട്ടോർസൈക്കിളുകളും ഇലക്ട്രിക് സ്കൂട്ടറുകളും വരെ ഉപഭോക്താക്കളുടെ ആവശ്യമറിഞ്ഞു കമ്പനിയിൽ നിന്നും പുറത്തിറങ്ങുന്നുണ്ട്. തങ്ങളുടെ പ്രീമിയം പോർട്ട്‌ഫോളിയോ കൂടുതൽ പ്രാപ്യമാക്കുന്നതിനായി, ഹീറോ മോട്ടോകോർപ്പ് ഇതുവരെ രാജ്യത്തുടനീളം 80-ലധികം പ്രീമിയം ഡീലർഷിപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഈ അത്യാധുനിക ഔട്ട്‌ലെറ്റുകളിൽ ഹീറോ, വിഡ, ഹാർലി ഡേവിഡ്‌സൺ ഉൽപ്പന്നങ്ങൾക്കായി പ്രത്യേക വിഭാഗങ്ങളുമുണ്ട്. ഇത് ഉപഭോക്താക്കൾക്ക് സുഗമമായ ഒരു പ്രീമിയം റീട്ടെയിൽ അനുഭവം വാഗ്ദാനം ചെയ്യുന്നു. കമ്പനി അതിന്‍റെ ഹീറോ 2.0 ശൃംഖല 930 ഔട്ട്‌ലെറ്റുകളായി വികസിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *