Your Image Description Your Image Description

ചൈനയിലേക്കുള്ള കയറ്റുമതി നിർത്തിവെച്ച് ഫോർഡ്. വർദ്ധിച്ചുവരുന്ന ആഗോള വ്യാപാര അനിശ്ചിതത്വത്തിനും താരിഫ് വെല്ലുവിളികൾക്കും ഇടയിലാണ് തീരുമാനം. എസ്‌.യു.വികൾ, പിക്കപ്പ് ട്രക്കുകൾ, സ്‌പോർട്‌സ് കാറുകൾ എന്നിവയുടെ കയറ്റുമതിയാണ് താത്കാലികമായി നിർത്തിവെച്ചിരിക്കുന്നത്.

അമേരിക്കൻ ഓട്ടോ ഭീമൻ മിഷിഗൺ നിർമ്മിത എഫ്-150 റാപ്റ്റർ, മുസ്താങ്, ബ്രോങ്കോ സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ കയറ്റുമതിയാണ് നിർത്തിവെച്ചിരിക്കുന്നത്. നിലവിലെ താരിഫുകളുടെ വെളിച്ചത്തിൽ അമേരിക്കയിൽ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയിൽ ഞങ്ങൾ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഫോഡ് പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ അമേരിക്കയിൽ നിന്ന് ഏകദേശം 240,000 വാഹനങ്ങൾ ഫോർഡ് ചൈനയിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. എന്നാൽ 2024 ൽ ഇത് 5,500 ആയി കുറഞ്ഞു. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്റെ ഏറ്റവും പുതിയ പ്രതിഫലനമാണ് ഈ നീക്കം. മറ്റ് നിരവധി തീരുവകൾ പിൻവലിച്ചെങ്കിലും ഡോണൾഡ് ട്രംപ് ചൈനീസ് ഉൽപ്പന്നങ്ങൾക്കുള്ള അമേരിക്കൻ തീരുവയിൽ ഉറച്ചുനിൽക്കുകയും അവ 145 ശതമാനമായി ഉയർത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *