Your Image Description Your Image Description
Your Image Alt Text

മലയാളികളുടെ ഭക്ഷണകാര്യത്തില്‍  നല്ല എരിവ് വേണം എന്നത് നിര്‍ബന്ധമുള്ള കാര്യമാണ്. പ്രത്യേകിച്ച് നോണ്‍വെജ് ഭക്ഷണ പ്രേമികള്‍ക്ക് .നമ്മള്‍ യഥേഷ്ടം എരിവിനായി  പച്ചമുളകും , വറ്റല്‍മുളകും കാന്താരിമുളകും ,കുരുമുളകും എല്ലാം ചേര്‍ക്കാറുണ്ട്. എന്നാല്‍  നമ്മുടെ ആന്തരാവയവങ്ങള്‍  നമ്മുടെ നാവ് താങ്ങുന്നത്ര എരിവ്  താങ്ങില്ല എന്ന കാര്യം നാം പ്രത്യേകം തിരിച്ചറിയേണ്ടതാണ്.

അമിതമായ എരിവ് സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ ആമാശയം , ചെറുകുടല്‍ ,വന്‍കുടല്‍ എന്നിവക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഉണ്ടാക്കും .അതോടൊപ്പം സ്ഥിരമായി എരിവുള്ള ഭക്ഷണങ്ങള്‍  ഉപയോഗിക്കുന്നതിലൂടെ  ആമാശയത്തിലെ വേദനക്കും അള്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും കാരണമാകും.

ദഹന പ്രകൃയക്കും അമിതമായ എരിവ് ഉപയോഗിക്കുന്നത് മൂലം രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയും ഏറെയാണ്. എരിവുള്ള ഭക്ഷണങ്ങള്‍ നിത്യേനെ കഴിക്കുന്നതിലൂടെ ദഹിക്കാന്‍ കൂടുതല്‍ സമയം എടുക്കുകയും ചെയ്യും .

ശരീരത്തില്‍ നിന്നും കൂടുതതല്‍ ഊര്‍ജ്ജം  ഇത് കാരണം നഷ്ടമാകുകയും ചെയ്യും. എരിവും ഉപ്പും അടങ്ങിയ അച്ചാറുകള്‍ അമിതമായി നിരന്തരം ഉപയോഗിക്കുന്നതിലൂടെ സമാനമായ അവസ്ഥയാണ് ഉണ്ടാകുക .

Leave a Reply

Your email address will not be published. Required fields are marked *