Your Image Description Your Image Description
Your Image Alt Text

മണ്‍സൂണ്‍ മഴയില്‍ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തില്‍ ജില്ലയില്‍ വരള്‍ച്ച തടയാനുള്ള മുന്നൊരുക്ക നടപടി സ്വീകരിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ്  നിര്‍ദേശം നല്‍കിയത്.

ജലസ്രോതസുകള്‍ മലിനമാകാതെ സംരക്ഷിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും നടപടി സ്വകീരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗം സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുളള പ്രവര്‍ത്തനവും നടത്തും.

കുടിവെള്ളം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനും ജലസ്രോതസുകള്‍ മലിനമാകാതിരിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റ് വകുപ്പുകളും ആവശ്യമായ ഇടപെടല്‍ നടത്തണം. ജലസ്രോതസുകള്‍ വൃത്തിയാക്കുന്നതിന് ആവശ്യമെങ്കില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്താനും നിര്‍ദേശം നല്‍കി.

വാട്ടര്‍ കിയോസ്‌കുകള്‍ എല്ലാം ഉപയോഗക്ഷമമാണെന്ന് ഉറപ്പുവരുത്തും. വരള്‍ച്ചാസാധ്യതയുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ തദ്ദേശസ്ഥാപനങ്ങളോട് യോഗം ആവശ്യപ്പെട്ടു.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍, ഡെപ്യൂട്ടി കലക്ടര്‍ കെ വി ശ്രുതി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *