Your Image Description Your Image Description
Your Image Alt Text

കാ​ല​ടി: വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ല്‍ യു​വ​തി​യെ കാ​ല​ടി പൊ​ലീ​സ് പി​ടി​കൂ​ടി. മ​ഹാ​രാ​ഷ്ട്ര ന​വി മും​ബൈ​യി​ല്‍ താ​മ​സി​ക്കു​ന്ന ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി മേ​രി സാ​ബു​വി​നെ​യാ​ണ്​ (34) പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​വി മും​ബൈ സ്വ​ദേ​ശി കി​ഷോ​ര്‍ വെ​നേ​റാ​മി​നെ പൊ​ലീ​സ് നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​സ​ര്‍ബൈ​ജാ​നി​ല്‍ റി​ഗ്ഗി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് മ​ല​യാ​റ്റൂ​ര്‍ സ്വ​ദേ​ശി സി​ബി​നി​ല്‍ നി​ന്ന് 1,25,000 രൂ​പ സം​ഘം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മും​ബൈ​യി​ലെ ‘ഏ​ഷ്യ ഓ​റി​യ’ എ​ന്ന റി​ക്രൂ​ട്ടി​ങ് സ്ഥാ​പ​നം വ​ഴി​യാ​ണ് വി​ദ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​മെ​ന്ന് വാ​ഗ്ദാ​നം നൽകിയത്. പ​രാ​തി​ക്കാ​ര​നെ മും​ബൈ​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി അ​ഭി​മു​ഖ​വും മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യും ന​ട​ത്തി. തു​ട​ർ​ന്ന്​ പ​ണം കൈ​പ്പ​റ്റി​യ ത​ട്ടി​പ്പു​സം​ഘം വ്യാ​ജ വി​സ​ നൽകുകയായിരുന്നു. സം​സ്ഥാ​ന​ത്തെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ സ​മാ​ന കേ​സു​ക​ള്‍ ഇ​വ​ര്‍ക്കെ​തി​രെ​യു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *