Your Image Description Your Image Description
Your Image Alt Text

ചൈന ഉപ​ഗ്രഹം വിക്ഷേപിച്ചതിന് പിന്നാലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി തയ്‍വാൻ. ചൈനയുടെ സാറ്റ്ലൈറ്റ് തയ്‍വാൻ എയർസ്​പേസിലൂടെ കടന്നു പോയതിന് പിന്നാലെയാണ് മുന്നറിയിപ്പ് എത്തിയത്. ചൈനീസ് സ്റ്റേറ്റ് മീഡിയ ഉപഗ്രഹവിക്ഷേപണം സംബന്ധിച്ച വാർത്ത സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മൊബൈൽ ഫോണുകളിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് സന്ദേശം എത്തിയത്.

ചൈന ഉപ​ഗ്രഹം വിക്ഷേപിച്ചുവെന്നും ഇത് തെക്കൻ എയർസ്​പേസിലൂടെ കടന്ന് പോയെന്നുമാണ് ചൈനീസ് ഭാഷയിലുള്ള മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നത്. എന്നാൽ, ഇംഗ്ലീഷിലുള്ളത് വ്യോമാക്രമണം സംബന്ധിച്ച മുന്നറിയിപ്പാണ്. മുന്നറിയിപ്പിന് പിന്നാലെ ക്ഷമാപണവുമായി പ്രതിരോധമന്ത്രാലയം രംഗത്തെത്തി. ഇംഗ്ലീഷിലുള്ള മുന്നറിയിപ്പ് അപ്ഡേറ്റ് ചെയ്തില്ലെന്നും അത് അബദ്ധത്തിൽ വന്ന സന്ദേശമാണെന്നുമാണ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *