Your Image Description Your Image Description
Your Image Alt Text

കോഴിക്കോട് / കൊച്ചി: നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട തുടർക്കഥയാകുന്നു. കരിപ്പൂരിൽ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് രണ്ട് കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു.

ദുബായിൽ നിന്ന് വന്ന ഇൻഡിഗോ വിമാനത്തിൽ നിന്നാണ് വൻ സ്വർണം കണ്ടെത്തിയത്. സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. നെടുമ്പാശേരിയിൽ മൂന്ന് യാത്രക്കാരിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. രണ്ട് യാത്രക്കാരിൽ നിന്ന് ഒന്നേകാൽ കിലോ സ്വർണവും ഒരു വിദേശിയിൽ നിന്നും 472 ഗ്രാം സ്വർണവും പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *