Your Image Description Your Image Description

കോഴിക്കോട്: വഖഫ് നിയമ ഭേദഗതിക്കെതിരെ പതിനായിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് മുസ്‌ലിം ലീഗ് നടത്തുന്ന മഹാറാലി കോഴിക്കോട് കടപ്പുറത്ത് ആരംഭിച്ചു. വഖഫ് നിയമ ഭേദഗതിക്കെതിരെ ലീഗ് നടത്തുന്ന ഏറ്റവും വലിയ റാലിയാണിത്. പൗരത്വ നിയമം, ഏക സിവിൽ കോഡ്, പലസ്തീൻ ഐക്യദാർഢ്യം എന്നീ വിഷയങ്ങളിലും സമാനമായ രീതിയിൽ ലീഗ് മഹാറാലി സംഘടിപ്പിച്ചിരുന്നു. പതിനായിരങ്ങളാണ് ലീഗിന്റെ റാലിയിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത്.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. പഞ്ചാബ് പിസിസി പ്രസിഡന്റും ലോക്സഭാംഗവുമായ അമരീന്ദർ സിങ് രാജാ വാറിങ് മുഖ്യാതിഥിതിയായിരിക്കും. കർണാടക റവന്യു മന്ത്രി കൃഷ്ണ ഭൈര ഗൗഡ, തെലങ്കാന വനിത ശിശു ക്ഷേമ മന്ത്രി ദൻസാരി അനസൂയ സീതാക്ക, മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രഫ.കെ.എം.ഖാദർ മൊയ്തീൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *