Your Image Description Your Image Description

ഒരു റോബോട്ട് മനുഷ്യ കുഞ്ഞിനെ പ്രസവിച്ചു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഇല്ല എന്നാണ് ഉത്തരം എങ്കിൽ ഇനി വിശ്വസിക്കണം എന്നാണ് ശാസ്ത്ര ലോകം പറയുന്നത്. ഒരു കൃത്രിമ പ്രത്യുൽപാദന പ്രക്രിയയിൽ ശാസ്ത്രജ്ഞർ ഒരു ബീജം കുത്തിവയ്ക്കുന്ന റോബോട്ടിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി എന്നാണ് ന്യൂയോർക്കിൽ നിന്നും പുതുതായി വരുന്ന റിപ്പോർട്ട്. ഇത് ഒരു റോബോട്ടിന്റെ സഹായത്തോടെ ഗർഭം ധരിച്ച ലോകത്തിലെ ആദ്യത്തെ കുഞ്ഞിന്റെ ജനനത്തിലേക്കാണ് നയിച്ചത്. ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐവിഎഫ്) എന്നറിയപ്പെടുന്ന ഒരു രീതി ഉപയോഗിച്ച് കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ 40 വയസ്സുള്ള ഒരു സ്ത്രീയിൽ ബീജസങ്കലനം നടത്തിയതാണ് ഈ വിപ്ലവകരമായ കണ്ടുപിടിത്തത്തിന് അടിത്തറ പാകിയത്.

ഈ കണ്ടുപിടിത്തം തീർച്ചയായും സങ്കീർണ്ണമായ ബീജസങ്കലന പ്രക്രിയയെ അടിസ്ഥാനമാക്കി ഭാവിയിലുള്ള ചിലതരം ഐവിഎഫുകളുടെ വിജയ നിരക്ക് വർദ്ധിപ്പിക്കുമെന്നും ഗവേഷകർ അവകാശപ്പെടുന്നുണ്ട്. പിതാവിന്റെ ബീജം അമ്മയുടെ അണ്ഡവുമായി കൃത്രിമമായി സംയോജിപ്പിച്ച് ബീജസങ്കലനം സുഗമമാക്കുന്ന പ്രക്രിയയാണ് ഐവിഎഫ്. ഇത് ഒരു സ്വാഭാവിക പ്രക്രിയ അല്ല. കുഞ്ഞുണ്ടാകാൻ ഗുരുതരമായ വെല്ലുവിളികൾ നേരിടുന്ന ദമ്പതികളാണ് പലപ്പോഴും ഐവിഎഫ് രീതി തിരഞ്ഞെടുക്കുന്നത്. സങ്കീർണമായ ഐവിഎഫ് പ്രക്രിയയിൽ നിരവധി ഭ്രൂണ നിർമ്മാണ സാങ്കേതിക വിദ്യകൾ ഉൾപ്പെടുന്നുണ്ട്. അതിലൊന്നാണ് ഐസിഎസ്ഐ രീതി.

ലൈവ് സയൻസിന്റെ റിപ്പോർട്ട് അനുസരിച്ച്, ഇൻട്രാസൈറ്റോപ്ലാസ്മിക് ബീജ കുത്തിവയ്പ്പ് എന്നറിയപ്പെടുന്ന പ്രക്രിയയിൽ, ഒരു ബീജം നേരിട്ട് അണ്ഡത്തിലേക്ക് കുത്തിവയ്ക്കപ്പെടുന്നു. പുരുഷ വന്ധ്യത പരിഹരിക്കുന്നതിന് ഈ രീതി പ്രത്യേകിച്ചും വളരെ ഉപയോഗപ്രദമാണ്. ന്യൂയോർക്കിലെ ഹഡ്‌സണിലെ സ്പെഷ്യലിസ്റ്റുകൾ വെർച്യുൽ ആയാണ് മെക്സിക്കോയിലെ ഗ്വാഡലജാരയിലെ യന്ത്രങ്ങൾ കൊണ്ട് ഈ പ്രക്രിയ നടത്തിയത്. ഓട്ടോമേറ്റഡ് ഐസിഎസ്ഐ ടെക്നിക് ഉപയോഗിച്ച് അവർ അഞ്ച് അണ്ഡങ്ങൾ ബീജസങ്കലനം ചെയ്തു. ഈ പരീക്ഷണം വളരെ വിജയകരമായിരുന്നു. അഞ്ച് അണ്ഡങ്ങളിൽ നാലെണ്ണം ഭ്രൂണങ്ങളായി വികസിച്ചു.

ആദ്യ ഭ്രൂണം വിജയകരമായി ഇംപ്ലാന്റ് ചെയ്തില്ലെങ്കിലും, രണ്ടാമത്തെ ശ്രമത്തിൽ 40 കാരിയായ സ്ത്രീ ഒരു മകനെ പ്രസവിച്ചു. ആ മകനൊപ്പം ജനിച്ചത് വിപ്ലവകരമായ ഒരു ചരിത്രം കൂടിയാണ്.
മനുഷ്യ പിശകുകൾ കാരണം ഐസിഎസ്ഐ സാങ്കേതികത പലപ്പോഴും പരാജയപ്പെടാം. മികച്ച വൈദഗ്ധ്യത്തോടെ ഏറെ പ്രഗത്ഭനായ ഒരു ഭ്രൂണശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ ഒരു മൈക്രോഇൻജെക്ഷൻ സിസ്റ്റം പ്രവർത്തിപ്പിച്ചു കൊണ്ട് മാത്രമേ അത് സാധ്യമാവൂ. ഇത് വ്യത്യസ്ത ഫലങ്ങൾക്കും കാരണമാകുന്നു. ഐസിഎസ്ഐ ഏറെ അധ്വാനവും, നിരന്തര നിരീക്ഷണവും ആവശ്യമുള്ള ഒരു പ്രക്രിയയാണ്.

Leave a Reply

Your email address will not be published. Required fields are marked *