Your Image Description Your Image Description

യ്പ്പൂര്‍: ബാര്‍മെറില്‍ നിന്നുള്ള മുൻ കോണ്‍ഗ്രസ് എംഎല്‍എ മേവാറാം ജെയ്ൻ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി.

യുവതിയുടെ പരാതിയില്‍ ജെയ്ൻ, രാജസ്ഥാൻ പൊലീസ് ഓഫീസര്‍ ആനന്ദ് സിങ് രാജ്പുരോഹിത് അടക്കം ഒമ്ബത് പേര്‍ക്കെതിരെ ജോധ്പൂര്‍ രാജീവ് ഗാന്ധി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

കൗമാരക്കാരിയായ തന്റെ മകളെ പ്രതികള്‍ രണ്ട് വര്‍ഷം മുമ്ബ് പീഡിപ്പിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത സുഹൃത്തിനെയും പ്രതികള്‍ ബലാത്സംഗം ചെയ്യുകയും മറ്റ് പെണ്‍കുട്ടികളെ തങ്ങളുടെ അടുത്തേക്ക് കൊണ്ടുവരാൻ സമ്മര്‍ദം ചെലുത്തുകയും ചെയ്തതായും എഫ്‌ഐആറിലുണ്ട്.

ബാര്‍മെര്‍ എസ്‌എച്ച്‌ഒ ഗംഗാറാം ഖര്‍വ, സബ് ഇൻസ്പെക്ടര്‍ ദാവൂദ് ഖാൻ, പ്രധാൻ ഗിര്‍ധാരി സിങ് സോധ എന്നിവരും കേസില്‍ പ്രതികളാണ്. കൂട്ടബലാത്സംഗം, തടഞ്ഞുവയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ജെയ്ൻ അടക്കം എട്ട് പേര്‍ക്കെതിരെ കേസെടുത്തതെന്ന് എസ്‌എച്ച്‌ഒ ഷാകില്‍ അഹമ്മദ് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *