Your Image Description Your Image Description

ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരായ തോൽവിയിൽ പ്രതികരിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ അജിങ്ക്യ രഹാനെ. ക്യാപ്റ്റനെന്ന നിലയിൽ താൻ ഉത്തരവാദിത്തം കാണിക്കണമായിരുന്നുവെന്നും തോൽവിഭാരം എൽക്കുന്നുവെന്നുമായിരുന്നു രഹാനെ മത്സരശേഷം പ്രതികരിച്ചത്. ‘അനാവശ്യ ഷോട്ട് കളിച്ച് ഞാൻ പുറത്തായിടത്ത് നിന്നുമാണ് കൊൽക്കത്തയുടെ പതനം തുടങ്ങിയത്. അപ്പോൾ ഞാൻ ഒരു സാഹസത്തിന് മുതിരാൻ ആഗ്രഹിച്ചിരുന്നില്ല. പിച്ച് ബാറ്റിങ്ങിന് അനുകൂലമായിരുന്നില്ല.’ മത്സരശേഷം അജിങ്ക്യ രഹാനെ പ്രതികരിച്ചു.

‘പഞ്ചാബ് ഉയർത്തിയ 112 റൺസ് വിജയലക്ഷ്യം പിന്തുടരാവുന്ന സ്കോറായിരുന്നു. കൊൽക്കത്തയുടെ ബാറ്റർമാർ വളരെ മോശമായി ബാറ്റ് ചെയ്തു. ശക്തമായ പഞ്ചാബ് ബാറ്റിങ് നിരക്കെതിരെ ബൗളർമാർ നന്നായി പന്തെറിഞ്ഞു. എന്നാൽ കൊൽക്കത്ത ബാറ്റർമാരുടെ അനാവശ്യ തിടുക്കമാണ് പരാജയത്തിന് കാരണം. തോൽവിയിൽ വളരെ നിരാശയുണ്ട്. ഞാൻ സ്വയം ശാന്തനാകണം. ടീമിലെ അംഗങ്ങളോട് എന്താണ് സംസാരിക്കേണ്ടതെന്ന് ചിന്തിക്കുകയും വേണം.’ രഹാനെ വ്യക്തമാക്കി.

 

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനോട് 16 റൺസിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് 15.3 ഓവറിൽ 111 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 15.1 ഓവറിൽ 95 റൺസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മത്സരം അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *