Your Image Description Your Image Description

ഒരാൾ മനപ്പൂർവം ചീത്തപ്പേര് വാങ്ങിച്ചു കൂട്ടാൻ ഇറങ്ങി തിരിച്ചാൽ പിന്നെ ഒന്നും പറയാൻ ഇല്ല എന്നതാണ് ശെരി. രേണു എന്ന വ്യക്തിയെ ലോകം അറിയുന്നത് മിമിക്രി നടൻ കൊല്ലം സുധിയുടെ ഭാര്യ ആയിടാന്. ജനങ്ങൾക്കിടയിൽ അത്രയ്ക്ക് സ്വീകാര്യനായ ഒരാൾ പെട്ടെന്ന് മരണപ്പെട്ടുപോവുമ്പോൾ ആർക്കായാലും സഹിക്കില്ല. അങ്ങനെ കൊല്ലം സുധി പെട്ടെന്ന് മരണപ്പെട്ടു പോയപ്പോൾ മലയാളികൾ ഒന്നടങ്കം സുധിയ്ക്കു വേണ്ടിയും സുധിയുടെ കുടുംബത്തിന് വേണ്ടിയും കരഞ്ഞു.
അന്ന് മുതൽ സുധി ചേട്ടൻ എന്ന് പറഞ്ഞു സുധിയുടെ ഭാര്യ സോഷ്യൽ മീഡിയയ്ക്ക് ഉണ്ടാക്കി കൊടുത്ത വാർത്തകൾക്ക് കയ്യും കണക്കുമില്ല. പതിയെ എല്ലാവര്ക്കും അത് മടുത്തു എന്നായപ്പോൾ ജീവിക്കാൻ വേണ്ടി എന്ന ന്യായത്തിന്മേൽ രേണു പുതിയ വേഷം കെട്ടലുമായി സോഷ്യൽ മീഡിയയ്ക്കു മുൻപിലേക്ക് വീണ്ടും എത്തുകയായിരുന്നു.
ഓരോ അവസരത്തിലും ഓരോ ടൈപ്പ് വേഷങ്ങളായിരുന്നു രേണുവിന്‌. അതോടു കൂടി സോഷ്യൽ മീഡിയ രേണുവിനെ പടിക്കു പുറത്തു നിർത്തുകയായിരുന്നു. ആളുകൾക്കൊപ്പം ഇഴുകി ചേർന്നും അൽപ വസ്ത്രധാരിയായും രേണു നന്നായിട്ട് തന്നെ അവസരം മുതലെടുക്കുകയായിരുന്നു എന്ന് വേണം പറയാൻ.
അവസാനമായിട്ട് വിഷുവിനു രേണു നടത്തിയ ഫോട്ടോഷൂട് ആണ് വിവാദമായത്. എന്നാൽ ഇപ്പോൾ രേണുവിനെതിരെ രംഗത്ത് വന്നിരിക്കുന്നത് മറ്റാരുമല്ല.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആണത് . വിധവയായ ഒരേയെരാരു സ്ത്രീ രേണു മാത്രമല്ലെന്നും ദയവയായി തങ്ങളുടെ സംസ്ക്കാരത്തെ ബഹുമാനിക്കൂ എന്നും നിങ്ങളുടെ മണ്ടത്തരം വിൽക്കരുതെന്നും ഫേസ്ബുത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ഇതാണോ 2025 ലെ പുതിയ വിഷു? ദയവായി ഞങ്ങളുടെ സംസ്ക്കാരത്തെ ബഹുമാനി​ക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ആൺകുട്ടികൾ അങ്ങനെ പറയുന്നു. എന്റെ പൊക്കിൾ കാണിച്ചാൽ അമ്മ എന്നെ കൊല്ലുമെന്ന് കഷ്ടം. വിധവയോ വിവാഹ മോചിതയോ ആയ ഒരേയൊരു സ്ത്രീ നിങ്ങൾ‌ മാത്രമല്ല. നിങ്ങളുടെ മണ്ടത്തരം വിൽ‌ക്കരുത്. ഭ​ഗവാൻ കൃഷ്ണനെ വിചിത്രമായ ചില സൃഷ്ടികൾ‌ കൊണ്ട് മാറ്റി സ്ഥാപിക്കാൻ കഴിയില്ല., സ്വപ്ന സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു.
സ്വപ്നയെ പിന്തുണച്ചും എതിർത്തും കമന്റുകളുണ്ട്. സ്വപ്ന പറഞ്ഞത് ശരിയാണ് എന്താണ് രേണു കാട്ടിക്കൂട്ടുന്നത് എന്നാണ് ചിലർ പറയുന്നത്. എന്നാൽ തന്റെ വിഷമങ്ങളിൽ നിന്നും ആശ്വാസത്തിന് വേണ്ടിയായിരിക്കാം രേണു മോഡലിം​ഗ് ഒക്കെ ചെയ്യുന്നത് എന്നാണ് ഒരു ഭാ​ഗം പറയുന്നത്.

രേണുവിന് എതിരെ ഇതിനുമുൻപും സൈബർ‌ ആക്രമണം ഉണ്ടായിട്ടുണ്ട്. രേണു ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഫോട്ടോസിന് താഴെ മോശം കമന്റുകളാണ് വരുന്നത്.

രേണു സുധി എന്നുള്ള പേര് മാറ്റ്…. രേണു എന്ന് മാത്രം ആക്ക് സുധി എന്ന് കൂട്ടിച്ചേർക്കാൻ പോലും അർഹത ഇല്ലാതെയായി പോയി രേണു നിനക്ക്
പേകൂത്തും കണ്ടിട്ടുണ്ട് ഇത് വല്ലാത്ത പേകുത്തു ഞാൻ നിങ്ങളെ സപ്പോർട്ട് ചെയ്തത ഇപ്പൊ ഇല്ലാ ഇതിന്റെ പേരിൽ ഇനി കമന്റ് നിങ്ങൾ ആണോ ചെലവിനു കൊടുക്കുന്നത് എന്നൊക്കെ ചോദിച്ചു വരും ചിലവിനു കൊടുത്തില്ലെലും ഇൻസ്റ്റ തുറന്ന പാടെ കിടക്കല്ലേ ഈ റീൽസ്, ‌
ഇതാണോ വിഷുനു കണി കാണണ്ടേത് ഫോൺ തുറന്നാൽ ഇവൾ മാത്രം ഉള്ളു സാരീ ഒകെ ഇട്ടു മുല്ല പൂവ് ഒക്കെ ചൂടി ആരേലും കാണാം എന്ന് വിചാരിച്ചു ഫോൺ തുറന്നപ്പോ കണ്ടത് ഇത് മീശമാധവനിലെ താടി വെച്ച കൃഷ്ണനെ കണ്ടപോലെ ഇതൊക്കെ കണ്ടിട്ട് ഒരു വര്ഷം നശിച്ചു എന്റെ രേണു ഇന്നെങ്കിലും പറയിപ്പിക്കാതെ നല്ല കേരള സുന്ദരി ആയിട്ട് പ്രത്യക്ഷ പെട്ടുടെ എന്നിങ്ങനെ പോകുന്നു കമന്റ്‌.

അതേ സമയം രേണുവിനെ പിന്തുണച്ചും കമന്റുകളുണ്ട്. രേണുവിനെ എന്തിനാണ് ഇങ്ങനെ പറയുന്നതെന്നാണ് ചോദ്യം. കഷ്ടം, എല്ലാരും എന്തിനാ ഇത്രക്കും ഫ്രസ്റ്റേറ്റഡ് ആകുന്നത്, അവർ തിരഞ്ഞെടുത്ത വഴി അതിൽ നല്ലത് ആണേലും മോശം ആണേലും അവർ തന്നെ അല്ലേ അനുഭവിക്കുന്നത് ടെൻഷൻ അടിച്ച് ചാവാതെ മക്കളെ എന്നിങ്ങനോ പോകുന്നു കമന്റുകൾ…

Leave a Reply

Your email address will not be published. Required fields are marked *