Your Image Description Your Image Description

മുംബൈപ്ലാസ്റ്റിക് സർജറി ചെയ്തു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ വലിയതോതില്‍ ട്രോള്‍ ചെയ്യപ്പെട്ട ബോളിവുഡ് നടി മൗനി റോയ് പ്രതികരണവുമായി രംഗത്ത് എത്തി. അടുത്തിടെ ഒരു പൊതു പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന ട്രോളുകള്‍ സംബന്ധിച്ച് നടിയോട് ചോദിച്ചത്. അത്തരം അഭിപ്രായങ്ങൾ അവഗണിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് മൗനി ഇതിനെ തള്ളി. മറ്റുള്ളവരെ ഓൺലൈനിൽ ട്രോളുന്നതിൽ സന്തോഷം കണ്ടെത്തുന്ന ആളുകൾക്ക് അവര്‍ പറയുന്ന കാര്യത്തോട് ഉത്തരവാദിത്വം വേണമെന്നും നടി കൂട്ടിച്ചേർത്തു.

“ഞാൻ ആ കമന്റുകൾ വായിക്കാറില്ല. എല്ലാവരും അവരവരുടെ ജോലികള്‍ ചെയ്യുകയാണ്. എനിക്കെതിരായ ഇത്തരം പരാമർശങ്ങൾ ഞാൻ ശ്രദ്ധിക്കാറില്ല. മറ്റുള്ളവരെ ട്രോളാൻ വേണ്ടി ഒരു സ്‌ക്രീനിന് പിന്നിൽ ഒളിച്ചിരിക്കുന്നവര്‍ക്ക് അതിൽ സന്തോഷം കിട്ടുമെങ്കില്‍ അങ്ങനെയാകട്ടെ ” മൗനി റോയ്  പ്രതികരിച്ചു.

മൗനി അടുത്തിടെ തന്റെ പുതിയ ചിത്രമായ ഭൂത്നിയുടെ ട്രെയിലർ ലോഞ്ചിൽ സഹനടൻ സഞ്ജയ് ദത്തിനൊപ്പം പങ്കെടുത്തിരുന്നു. അതിന് പിന്നാലെ കറുത്ത സ്ലിപ്പ് ഡ്രസ് ധരിച്ചെത്തിയ  മൗനിയുടെ രൂപം മുന്‍പ് കണ്ടപോലെയല്ലെന്ന് വ്യാപരകമായി അഭ്യൂഹം പരന്നതോടെയാണ് ട്രോളുകള്‍ വന്നത്.

“പ്ലാസ്റ്റിക് സര്‍ജറിയില്‍ അബന്ധം പറ്റി” എന്ന രീതിയിലാണ് ട്രോളുകള്‍ വന്നത്. ഒരു വിഭാഗം മൗനിയുടെ രൂപഭാവത്തിൽ വന്ന മാറ്റത്തെക്കുറിച്ച് പല പോസ്റ്റുകളും ഇട്ടു. നടി പുതിയ പ്ലാസ്റ്റിക് സര്‍ജറി നടത്തി എന്ന രീതിയിസലാണ് അഭ്യൂഹം പരന്നത്.

സിനിമയില്‍ മൗനി തന്റെ അടുത്ത ബിഗ് സ്‌ക്രീൻ ചിത്രമായ ഭൂതിനി എന്ന ഹൊറർ ആക്ഷൻ-കോമഡി ചിത്രത്തിന്‍റെ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിൽ ‘മൊഹബത്ത്’  പ്രേതത്തെയാണ് അവർ അവതരിപ്പിക്കുന്നത്.
സഞ്ജയ് ദത്ത്, സണ്ണി സിംഗ്, പാലക് തിവാരി, ബിയൂണിക്, ആസിഫ് ഖാൻ എന്നിവരും അഭിനയിക്കുന്ന ഭൂതിനി 2025 ഏപ്രിൽ 18 ന് റിലീസ് ചെയ്യും.

 

 

 

Leave a Reply

Your email address will not be published. Required fields are marked *