Your Image Description Your Image Description

സൗദിയിൽ ഒരാഴ്ച നീണ്ടുനിന്ന പരിശോധനയില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് 18,600ല്‍ അധികം വ്യക്തികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

2025 ലെ ഹജ്ജ് സീസണിന് മുന്നോടിയായി അതിര്‍ത്തികളിലൂടെയുള്ള അനധികൃത കടന്നുകയറ്റം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങള്‍ രാജ്യം ഊര്‍ജിതമാക്കുന്നതിനിടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് പുറത്തുവരുന്നത്.

മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കസ്റ്റഡിയിലെടുത്തവരില്‍ 11,813 പേര്‍ താമസ നിയമ ലംഘകരും 4,366 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമ ലംഘകരും 2,490 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്.ആകെ അറസ്റ്റിലായവരില്‍ 1,497 പേര്‍ അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിനാണ് പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *