Your Image Description Your Image Description

പൊലീസ് ഡേ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്ത്. നടൻ ഷൈൻ ടോം ചാക്കോയുടെ ഒഫീഷ്യൽ പേജിലൂടെ യാണ് ടീസർ പ്രകാശനം ചെയ്തിരിക്കുന്നത്. സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന ചിത്രം സദാനന്ദ ഫിലിംസിന്‍റെ ബാനറിൽ സജുവൈദ്യരാണ് നിർമിക്കുന്നത്. നന്ദു, ടിനി ടോം, പുതുമുഖം ഷാജി മാറഞ്ചൽ എന്നിവരാണ് ടീസറിലെ രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ മരണമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കേസ് അന്വേഷിക്കാനെത്തുന്ന ഉദ്യോഗസ്ഥനാണ് ഡി.വൈ.എസ്.പി. ലാൽ മോഹൻ. അദ്ദേഹത്തിന്‍റെ നേതൃത്ത്വത്തിലുള്ള ഇൻവസ്റ്റിഗേഷനാണ് ഏറെ ത്രില്ലർ മൂഡിൽ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു പൊലീസ് സ്റ്റോറിയുടെ എല്ലാ ഉദ്വേഗവും സസ്പെൻസും കോർത്തിണക്കിയ ഒരു ക്ലീൻ എന്‍റർടൈനറായിരിക്കും ചിത്രം.

ടിനി ടോമാണ് ലാൽ മോഹൻ എന്ന ഇൻവസ്റ്റിഗേറ്റീവ് ഓഫിസറെ അവതരിപ്പിക്കുന്നത്. അൻസിബ ഹസ്സൻ, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, ശ്രീധന്യ എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *