Your Image Description Your Image Description

ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ തോൽവിയിൽ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണി. വെല്ലുവിളികളെ മാറികടക്കണമെന്നും കൊൽക്കത്തയ്ക്കെതിരെ ചെന്നൈയ്ക്ക് മതിയായ റൺസ് നേടാൻ കഴിഞ്ഞില്ലെന്നും ധോണി പറഞ്ഞു.

ചില രാത്രികൾ അനുകൂലമാവില്ല. ചെന്നൈയുടെ പ്രകടനം ആഴത്തിൽ പഠിക്കേണ്ടതുണ്ട്. വെല്ലുവിളികളെ മറികടക്കണം. കൊൽക്കത്തയ്ക്കെതിരെ ചെന്നൈയ്ക്ക് മതിയായ റൺസ് നേടാൻ കഴിഞ്ഞില്ല. പന്ത് ബാറ്റിലേക്ക് വന്നത് പതുക്കെയായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച സ്പിന്നർമാർ ഉള്ളതിനാൽ ചെന്നൈയ്ക്ക് ബാറ്റിങ് ബുദ്ധിമുട്ടായി. മികച്ച കൂട്ടുകെട്ടുകൾ നിർമ്മിക്കാനും ചെന്നൈയ്ക്ക് സാധിച്ചില്ല. പിച്ചിലെ സാഹചര്യങ്ങൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ചെന്നൈ സൂപ്പർ കിങ്സിന് മികച്ച ഓപ്പണർമാരുണ്ട്. ഓപ്പണർമാർ കുറച്ച് ബൗണ്ടറികൾ നേടിയാൽ സ്കോർ മുന്നോട്ട് പോകും. എന്നാൽ പവർപ്ലേയിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടാൽ മധ്യനിര ബാറ്റർമാർ കഠിനാധ്വാനം ചെയ്യേണ്ടിവരും‘, ധോണി വ്യക്തമാക്കി.

ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് എട്ട് വിക്കറ്റിന്റെ തോൽവിയാണ് വഴങ്ങിയത്. ചെന്നൈ ഉയര്‍ത്തിയ 104 റണ്‍സ് വിജയലക്ഷ്യം 10.1 ഓവറില്‍ രണ്ടുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊല്‍ക്കത്ത മറികടന്നു. മൂന്നുവിക്കറ്റും 44 റണ്‍സുമെടുത്ത സുനില്‍ നരെയ്‌നാണ് കൊല്‍ക്കത്തയ്ക്കായി തിളങ്ങിയത്. ആറ് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് ചെന്നൈക്ക് സ്വന്തമാക്കാനായത്.

Leave a Reply

Your email address will not be published. Required fields are marked *