Your Image Description Your Image Description

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ പരാജയപ്പെട്ട റോയൽ ചലഞ്ചേഴ്സിന് നാണക്കേടിന്റെ റെക്കോർഡ്. ഒരേ സ്റ്റേഡിയത്തിൽ കൂടുതൽ മത്സരങ്ങൾ പരാജയപ്പെടുന്ന ടീമെന്ന റെക്കോർഡാണ് ഹോം ​ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബി സ്വന്തമാക്കിയത്. ഐപിഎല്ലിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബി ഇതുവരെ 45 മത്സരങ്ങളിലാണ് പരാജയപ്പെട്ടത്.

അതേസമയം ഒരേ സ്റ്റേഡിയത്തിൽ കൂടുതൽ തോൽവി വഴങ്ങിയ ടീമുകളുടെ പട്ടികയിൽ ഡൽഹി ക്യാപിറ്റൽസാണ് രണ്ടാം സ്ഥാനത്തുള്ളത്. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ 44 മത്സരങ്ങളിലാണ് ഡൽഹി ക്യാപിറ്റൽസ് പരാജയപ്പെട്ടത്. മൂന്നാമതുള്ളത് ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ്. സ്വന്തം സ്റ്റേഡിയമായ ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത 38 മത്സരങ്ങളിൽ പരാജയപ്പെട്ടു.

ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ആറ് വിക്കറ്റിന്റെ പരാജയമാണ് റോയൽ ചലഞ്ചേഴ്സ് നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 17.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് വിജയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *