Your Image Description Your Image Description

തിരുവനന്തപുരം: പാർട്ടി സമ്മേളനങ്ങളിൽ പേരുകൾ നിർദേശിക്കാം. എന്നാൽ സംഘടിതമായ മത്സരം അനുവദിക്കാനാകില്ലെന്നു വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഔദ്യോഗിക പാനലിനെതിരായ കൂട്ടായ മത്സരം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപകമായ വിമർശനങ്ങൾ തള്ളിക്കൊണ്ട് സംസ്ഥാന കൗൺസിലിൽ ബിനോയ് വിശ്വം നിലപാട് ആവർത്തിക്കുകയായിരുന്നു.

കെഇ ഇസ്മായിലിന്റെ സസ്പെൻഷന് കൗൺസിൽ അംഗീകാരം നൽകി. അച്ചടക്ക നടപടി കടുത്തുപോയെന്ന് ചില അംഗങ്ങൾ യോഗത്തിൽ വിമർശിച്ചു. മൂന്ന് തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് സെക്രട്ടറി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *