Your Image Description Your Image Description

ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടിയിൽ വീണ്ടും ഇടം നേടി ദോഹ ഹമദ്​ അന്താരാഷ്​ട്ര വിമാനത്താവളം. അന്താരാഷ്​​ട്ര എയർലൈൻ-എയർപോർട്ട്​ റേറ്റിങ്​ സ്​ഥാപനമായ സ്​കൈട്രാക്​സിന്‍റെ 2025ലെ പട്ടികയിലാണ്​ ഹമദ്​ അന്താരാഷ്​​ട്ര വിമാനത്താവളം വീണ്ടും തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയത്​. ലോകത്തെ ഏറ്റവും മികച്ച വിമാനത്താവള പട്ടികയിൽ രണ്ടാം സ്​ഥാനവും മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമായും ഹമദിനെ തെരഞ്ഞെടുത്തു.

സ്കൈട്രാക്സിന്റെ വേൾഡ് എയർപോർട്ട് അവാർഡുകളിൽ തുടർച്ചയായ പതിനൊന്നാം വർഷമാണ്​ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന പദവി നിലനിർത്തുന്നത്​. സ്പെയിനിലെ മഡ്രിഡിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *