Your Image Description Your Image Description

മോട്ടോ ജി സ്റ്റൈലസ് അവതരിപ്പിച്ച് മോട്ടറോള.പുതിയ മോഡലിൽ സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്സെറ്റാണ് നൽകിയിരിക്കുന്നത്.ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, 3.5mm ഹെഡ്സെറ്റ് ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി , പൊടി, ജല പ്രതിരോധം , ഡ്യുവൽ സിം (1 നാനോ സിം), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac , ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഇതിൽ ഉണ്ട്.

68W ഫാസ്റ്റ് ചാർജിംഗ് പിന്തുണ, 15W വയർലെസ് ചാർജിംഗ് പിന്തുണകളോടെ 5000mAh ബാറ്ററിയാണ് മോട്ടോ ജി സ്റ്റൈലസ് 5G യിൽ സജ്ജീകരിച്ചിരിക്കുന്നത്. 162.15×74.78×8.29mm വലിപ്പവും 191 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.ലെതർ പ്രചോദിത ഫിനിഷുള്ള മോട്ടോ ജി സ്റ്റൈലസ് 5G ജിബ്രാൾട്ടർ സീ, സർഫ് ദി വെബ് പാന്റോൺ നിറങ്ങളിൽ ലഭ്യമാണ്. ഇതിന്റെ വില 399.99 ഡോളർ (ഏകദേശം 34,505 രൂപ) ആണ്.

Leave a Reply

Your email address will not be published. Required fields are marked *