Your Image Description Your Image Description

ഖത്തർ എയർവേസിന്റെ വിമാനങ്ങളിൽ സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കല്‍ ഉടൻ പൂർത്തിയാകും. ഈ മാസത്തോടെ എയർബസ് എ350 വിമാനങ്ങളിലും അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കുന്ന പ്രക്രിയകൾക്ക് തുടക്കം കുറിക്കുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു.

സ്റ്റാർലിങ്കിന്റെ അതിവേഗ ഓൺ-ബോർഡ് ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും വലിയ ആഗോള എയർലൈനാണ് ഖത്തർ എയർവേയ്‌സ്.

ആദ്യഘട്ടത്തില്‍ ബോയിങ് 777 വിമാനങ്ങളിലാണ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കിയത്. ഏതാനും ബോയിംഗ് 777 വിമാനങ്ങളിൽ മാത്രമാണ് ഇനി സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനുള്ളൂവെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് സി.ഇ.ഒ എഞ്ചി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. ഇത് വന്‍ വിജയമായതോടെ എയര്‍ബസ് എ350 വിമാനങ്ങളിലും സേവനം ലഭ്യമാക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *