Your Image Description Your Image Description

കൊച്ചി: അങ്കമാലിയിൻ വൻ ലഹരിവേട്ട. ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ബസുകളിൽ നടത്തിയ പരിശോധനയിലാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 125 ഗ്രാം എംഡിഎംഎ ഡാൻസാഫ് ടീം പിടികൂടി. ബെംഗളുരുവിൽ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസുകളിലാണ് പരിശോധന നടത്തിയത്.

2 ബസുകളിലെ രണ്ട് യാത്രക്കാരാണ് പിടിയിലായത്. ഒരാളുടെ കൈവശം 95 ഗ്രാം എംഡിഎംഎയും മറ്റൊരാളുടെ കൈവശം 30 ഗ്രാം എംഡിഎംഎയുമായിരുന്നു ഉണ്ടായിരുന്നത്. രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ബസുകൾ തടഞ്ഞു നിർത്തിയാണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *