Your Image Description Your Image Description

തലച്ചോറിന്റെ പ്രവർത്തനം ശരിയാകുമ്പോഴാണ് നമ്മളുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും ശരിയായ രീതിയിൽ ആകുന്നത്. ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള കഴിവുകളെല്ലാം നമുക്ക് സാധ്യമാകുന്നതും തലച്ചോറിന്റെ പ്രവർത്തനത്തിലൂടെയാണ്. അതായത്, ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്ന അവയവമാണ് തലച്ചോറ്. സാധാരണ എല്ലാ ജീവജാലങ്ങൾക്കും ഒരു തലച്ചോറാണ് ഉണ്ടാകുക. എന്നാല്‍ നിങ്ങൾക്കറിയാമോ? ഒന്നിലധികം തലച്ചോറുളള ജീവികളുണ്ട്. മനുഷ്യന്റെ നാഡീവ്യൂഹം പോലെ പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നില്ല. എങ്കിലും നമുക്ക് വിചിത്രമെന്ന് തോന്നുന്ന നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ ഒന്നില്‍ക്കൂടുതലുളള തലച്ചോറ് ജീവികളെ സഹായിക്കും. വ്യത്യസ്തമായ അവയവങ്ങളെ നിയന്ത്രിക്കുന്നതിനോ നഷ്ടപ്പെട്ട ശരീരഭാഗങ്ങള്‍ വീണ്ടും വളര്‍ത്തുന്നതിനോ അല്ലെങ്കില്‍ അവരുടെ പരിസ്ഥിതിയുമായി പൊരുത്തപ്പെടാനോ ഒക്കെ ആയി ഒന്നില്‍ക്കൂടുതല്‍ തലച്ചോറുളളത് അവരെ സഹായിക്കുന്നു. ഒന്നിലധികം തലച്ചോറുളള ജീവികള്‍ ഇവയാണ്…

നീരാളി
നീരാളികള്‍ക്ക് തലയില്‍ ഒരു തലച്ചോറ് ആണ് ഉള്ളതെങ്കിലും എട്ട് കൈകളിലും ഓരോ മിനി തലച്ചോറുകളുണ്ട്. അതുകൊണ്ടുതന്നെ നീരാളികള്‍ക്ക് സ്വതന്ത്രമായി 8 കൈകളും ചലിപ്പിക്കാനും നിയന്ത്രിക്കാനും കഴിയും. ഒരു കൈ നഷ്ടമായാലും അവയ്ക്ക് ചലിക്കാനാകും. പ്രധാന ബ്രെയിനില്‍ നിന്നുളള സിഗ്നലുകള്‍ ലഭിച്ചില്ലെങ്കില്‍ പോലും അവയ്ക്ക് വിവരങ്ങള്‍ പ്രോസസ് ചെയ്യാനും പ്രതികരിക്കാനും കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

അട്ടകള്‍
അട്ടയുടെ ശരീരത്തിലുടനീളം 32 തലച്ചോറ് പോലുളള ഗാംഗ്ലിയ (നാഡീകോശങ്ങളുടെ കൂട്ടം) വ്യാപിച്ചിരിക്കുന്നു. ഇത് അവയെ ചലിക്കാനും കാര്യക്ഷമമായി പ്രതികരിക്കാനും അനുവദിക്കുന്നു. ഒരു അട്ടയുടെ ഓരോ ശരീരഭാഗത്തിനും അര്‍ധസ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകും.

സ്റ്റാര്‍ഫിഷ്
സ്റ്റാര്‍ഫിഷിനും തലച്ചോറിന് പകരം അവയുടെ വായയ്ക്ക് ചുറ്റും ഒരു നാഡീ വളയവും ഓരോ കൈകളിലും നാഡീ നെറ്റുമുണ്ടാകും. ഈ വികേന്ദ്രീയമായ നാഡീവ്യൂഹം അവയെ സാഹചര്യം മനസിലാക്കാന്‍ സഹായിക്കുകയും തലച്ചോറില്ലാതെ തന്നെ ചലനങ്ങളെ ഏകോപിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഒരു സ്റ്റാര്‍ഫിഷിന് കൈ നഷ്ടമായാല്‍ അത് പുനരുജ്ജീവിപ്പിക്കാന്‍ കഴിയും. അതിന്റെ മുറിഞ്ഞ അവയവം സ്വതന്ത്രമായി ചലിക്കാറുണ്ട്.

കണവ (കട്ടില്‍ഫിഷ്)
കണവ അഥവാ കട്ടില്‍ഫിഷിന് ഒരു കേന്ദ്ര തലച്ചോറ് ഉണ്ട്. അതുകൂടാതെ അതിന്റെ കൈകളില്‍ ന്യൂറല്‍ ക്ലസ്റ്ററുകളുമുണ്ട്. ക്രോമാറ്റോഫോറുകള്‍ എന്നറിയപ്പെടുന്ന പ്രത്യേക ചര്‍മ്മകോശങ്ങള്‍ ഉപയോഗിച്ച് തല്‍ക്ഷണം നിറങ്ങള്‍ മാറ്റാന്‍ ഈ സങ്കീര്‍ണമായ നാഡീവ്യൂഹം അതിനെ സഹായിക്കുന്നു. വേഗത്തില്‍ ദൃശ്യങ്ങള്‍ പ്രോസസ് ചെയ്യാനുളള കഴിവ് കട്ടില്‍ഫിഷിനെ ഏറ്റവും ബുദ്ധിമാനായ സമുദ്രജീവിയാക്കുന്നു.

ചിലന്തി
ചിലന്തികള്‍ക്ക് എട്ടുകാലുകളിലായി വിഭജിതമായ നാഡീവ്യവസ്ഥയാണുളളത്. ഇത് അവയെ അപകടങ്ങളോട് വേഗത്തില്‍ പ്രതികരിക്കാനും ഇരയെ കൃത്യമായി പിടിക്കാനും വൈബ്രേഷനുകള്‍പോലും മനസിലാക്കാനും അനുവദിക്കുന്നു. ചില ചിലന്തികള്‍ വലയുണ്ടാക്കാനുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഈ മിനി തലച്ചോറുകള്‍ ഉപയോഗിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *