Your Image Description Your Image Description

നിലവിൽ രണ്ട് ഇലക്ട്രിക് വാഹനങ്ങൾ പുറത്തിക്കാൻ ഒരുങ്ങുകയാണ് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ. അടുത്ത നാല് മുതൽ അഞ്ച് വർഷത്തിനുള്ളിൽ ഇലക്ട്രിക്ക് വാഹന വിഭാഗം 12 മുതൽ13 ശതമാനം വരെ വളർച്ച കൈവരിക്കുമെന്ന് ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ ഡയറക്ടറും സിഒഒയുമായ തരുൺ ഗാർഗ് പറഞ്ഞു.

ബാറ്ററി പായ്ക്കുകൾ, സെല്ലുകൾ, ഡ്രൈവ്‌ട്രെയിനുകൾ, പവർ ഇലക്ട്രോണിക്‌സ് എന്നിവയുടെ പ്രാദേശിക ഉൽപ്പാദനം വരാനിരിക്കുന്ന ഇലക്ട്രിക് മോഡലുകൾക്ക് മത്സരാധിഷ്ഠിത വില കൈവരിക്കാൻ കമ്പനിയെ സഹായിക്കും. ഇവി ഇൻഫ്രാസ്ട്രക്ചറിനെക്കുറിച്ച് പറയുമ്പോൾ, അടുത്ത ഏഴ് വർഷത്തിനുള്ളിൽ രാജ്യവ്യാപകമായി 600 പൊതു ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് ഹ്യുണ്ടായി ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ട്.

വിപണിയിൽ എതാൻ ഇരിക്കുന്ന ഹ്യുണ്ടായി ഇലക്ട്രിക് കാറുകളുടെ പേരും വിശദാംശങ്ങളും ഇപ്പോഴും രഹസ്യമാണ്. എങ്കിലും ഹ്യുണ്ടായി ഇൻസ്റ്റർ ഇവി, വെന്യു ഇവി, ഗ്രാൻഡ് ഐ10 നിയോസ് ഇവി എന്നിവ ഈ ശ്രേണിയിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. തിരഞ്ഞെടുത്ത ആഗോള വിപണികളിൽ ഹ്യുണ്ടായി ഇൻസ്റ്റർ ഇവി ഇതിനകം വിൽപ്പനയിലുണ്ട്.

ആഗോളതലത്തിൽ ഇൻസ്റ്റർ ഇവി സ്റ്റാൻഡേർഡ് 42kWh, ലോംഗ്-റേഞ്ച് 49kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇവ യഥാക്രമം 300km ഉം 355km ഉം ഡബ്ല്യുഎൽടിപി റേറ്റ് ചെയ്‍ത റേഞ്ച് നൽകുന്നു. ഹ്യുണ്ടായിയുടെ പുതിയ ടാറ്റ പഞ്ച് ഇവി എതിരാളിയായ എസ്‌യുവി 2026 ന്റെ രണ്ടാം പകുതിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *