Your Image Description Your Image Description

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രവർത്തികൾ കാണുമ്പോൾ ഇന്ത്യയെ ഭാഷയുടെ അടിസ്ഥാനത്തിൽ പിളർക്കുകയാണോ ലക്‌ഷ്യം എന്ന ആർക്കായാലും തോണി പോകും. ഇന്ത്യക്ക് തന്നെ ഒരു ബാധ്യതയും മാറുകയാണ് സ്റ്റാലിൻ. ഇപ്പോഴിതാ സ്റ്റാലിന് വയർ നിറച്ച് മോദിയും കൊടുത്തിരിക്കുകയാണ്. ഭാഷാ തർക്കം തുടരുന്നതിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ പാമ്പൻ പാലം ഉദ്ഘാടനം ചെയ്ത ശേഷം രാമേശ്വരത്ത് ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് അദ്ദേഹം ഡിഎംകെ തലവനെ ലക്ഷ്യം വച്ചത്. തമിഴ്‌നാട് മന്ത്രിമാരിൽ നിന്ന് തനിക്ക് ലഭിക്കുന്ന കത്തുകളിൽ ഒന്നും തമിഴ് ഭാഷയിൽ ഒപ്പിടാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “തമിഴ് ഭാഷയും തമിഴ് പൈതൃകവും ലോകത്തിന്റെ എല്ലാ കോണുകളിലും എത്തുന്നുവെന്ന് ഉറപ്പാക്കാൻ തമിഴ്നാട് സർക്കാർ നിരന്തരം പ്രവർത്തിക്കുന്നുണ്ട്. ചിലപ്പോൾ തമിഴ്‌നാട്ടിലെ ചില നേതാക്കളിൽ നിന്ന് എനിക്ക് കത്തുകൾ ലഭിക്കുമ്പോൾ ഞാൻ അത്ഭുതപ്പെടുന്നു, അവയിലൊന്നും തമിഴ് ഭാഷയിൽ ഒപ്പിട്ടത് കാണാനാകില്ല. നിങ്ങൾ തമിഴിൽ അഭിമാനിക്കുന്നുണ്ടെങ്കിൽ, എല്ലാവരും തമിഴിൽ പേരെങ്കിലും ഒപ്പിടണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.”- പ്രധാനമന്ത്രി പറഞ്ഞു. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ നിർദ്ദേശിച്ചിരിക്കുന്ന ത്രിഭാഷാ ഫോർമുലയെച്ചൊല്ലി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാർ കേന്ദ്ര സർക്കാരുമായി കൊമ്പുകോർത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി മോദിയുടെ പരാമർശം. പ്രാദേശിക ഭാഷകളേക്കാൾ ഹിന്ദിക്ക് മുൻഗണന നൽകുന്നതാണ് ഈ നയമെന്നും ഇത് സംസ്ഥാനത്തിന്റെ സ്വയംഭരണത്തെയും ഭാഷാ വൈവിധ്യത്തെയും ദുർബലപ്പെടുത്തുന്നുവെന്നുമാണ് സ്റ്റാലിന്റെ പൊള്ളയായ വാദം. ഇതിനെതിരെ സ്റ്റാലിന് വിവിധ മേഖലകളിൽ നിന്നടക്കം വിമർശനങ്ങൾ നേരിടേണ്ടി വന്നു.അതേസമയം മാസങ്ങൾക്ക് മുൻപ് തീരുമാനിച്ച രാമേശ്വരത്തെ പാമ്പൻപാലത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കുക വഴി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പ്രധാനമന്ത്രി മോദിയെ അപമാനിച്ചുവെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ. 8000 കോടി ചെലവിൽ നിർമ്മിച്ച പാമ്പൻ പാലം ഞായറാഴ്ച മോദി രാജ്യത്തിന് സമർപ്പിച്ചു. ഈ ചടങ്ങിൽ പങ്കെടുക്കാതെ, ഊട്ടിയിലെ ഉദഗമണ്ഡലത്തിൽ ഒരു ചെറിയ സർക്കാർ ആശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്റ്റാലിൻ. ഈ ചടങ്ങിൽ പങ്കെടുക്കാതിരുന്നതിന് സ്റ്റാലിൻ നൽകിയ മറുപടി തൃപ്തികരമല്ല. നേരത്തെ ആലോചിച്ചുറപ്പിച്ചതാണ് ഈ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കയിലെ പരിപാടി കഴിഞ്ഞ ദൽഹിയിൽ പോലും പോകാതെ നേരെ രാമേശ്വരത്ത് എത്തുകയായിരുന്നു. സ്ഥിതി ഇതായിരിക്കെ, തമിഴ്നാട്ടിലെ മുഖ്യമന്ത്രിയുടെ പ്രധാനകടമ പ്രധാനമന്ത്രിയെ വരവേൽക്കുക എന്നതായിരുന്നു. – അണ്ണാമലൈ പറഞ്ഞു. “രാമേശ്വരത്ത് പോകാതെ അദ്ദേഹം രാഷ്‌ട്രീയം കളിക്കുകയാണ്. രാമേശ്വരത്ത് ചൂടായതിനാലാണ് അദ്ദേഹം തണുപ്പുള്ള ഊട്ടിയിലേക്ക് പോയത്. അദ്ദേഹത്തിന് ചൂട് താങ്ങാൻ കഴിയില്ല”.- അണ്ണാമലൈ പരിഹസിച്ചു. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിൽ പരാജയപ്പെട്ടു. തമിഴ്നാട്ടിലെ ജനങ്ങൾക്ക് വേണ്ടി ഇവിടേക്ക് വന്ന പ്രധാനമന്ത്രിയെ സ്റ്റാലിൻ അപമാനിച്ചുവെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി. രാമേശ്വരത്തെ ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് മോദിയെ നേരത്തെ അറിയിച്ചിരുന്നുവെന്ന് സ്റ്റാലിൻ പറയുന്നു. അതുപോലെ ലോക് സഭാ മണ്ഡലം പുനർനിർണ്ണയത്തിനെതിരെ തങ്ങളുടെ ആശങ്ക അറിയിക്കുന്നതിന് പ്രധാനമന്ത്രിയോട് സമയം ചോദിച്ചുവെന്നും മറ്റ് രണ്ട് മന്ത്രിമാരെ രാമേശ്വരം ചടങ്ങിന് അയച്ചിരുന്നു എന്നുമാണ് സ്റ്റാലിൻ നൽകുന്ന മറുപടി.

രാമേശ്വരത്ത് പുതിയ പാമ്പൻ റെയിൽവേ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ശ്രീലങ്കയിലെ അനുരാധപുരയിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ സൈനിക ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. ഹെലിപാഡിൽ നിന്ന് അദ്ദേഹം കാറിൽ പാമ്പൻ പാലത്തിന്റെ മധ്യത്തിൽ സജ്ജീകരിച്ച പ്ലാറ്റ്‌ഫോമിലേക്ക് പോയി. തമിഴ്‌നാടിന്റെ പരമ്പരാഗത വസ്ത്രമായ മുണ്ടും ഷർട്ടും ധരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വരവ്.

സ്റ്റേജിൽ നിന്ന് റിമോട്ട് കൺട്രോൾ വഴി അദ്ദേഹം പുതിയ റെയിൽവേ പാലം തുറന്നുകൊടുത്ത് രാഷ്‌ട്രത്തിന് സമർപ്പിച്ചു. പാലത്തിന്റെ പ്രവർത്തനത്തിന് സാക്ഷ്യം വഹിച്ച് കൊണ്ട് റോഡ് പാലത്തിൽ നിന്ന് അദ്ദേഹം ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. പാലത്തിനടിയിലൂടെ കടന്നുപോയ തീരദേശ സേനയുടെ കപ്പലിന്റെ ഫ്‌ളാഗ് ഓഫ് കർമ്മവും പ്രധാനമന്ത്രി നിർവഹിച്ചു.

1914-ൽ നിർമ്മിച്ച പഴയ പാലത്തിന് പകരമായിരിക്കും പുതിയ പാമ്പൻ പാലം. തുരുമ്പെടുക്കൽ ഉൾപ്പെടെയുള്ള വിവിധ പ്രശ്നങ്ങൾ കാരണം 2022-ൽ ആണ് പഴയ പാലം അടച്ചുപൂട്ടിയത്
ശ്രീലങ്കയിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്ററിൽ വേദിയിലെത്തിയ പ്രധാനമന്ത്രി മോദിയെ ഗവർണർ ആർ.എൻ. സ്വീകരിച്ചു. രവി, കേന്ദ്രമന്ത്രി എൽ. മുരുകൻ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *