Your Image Description Your Image Description

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ പ്രതികരണവുമായി ഗുജറാത്ത് ടൈറ്റൻസിന്റെ സ്റ്റാർ പേസർ മുഹമ്മദ് സിറാജ്. ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് ഒഴിവാക്കിയത് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് സിറാജ് തുറന്നുപറഞ്ഞു.

‘ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് ഒഴിവാക്കിയത് ബുദ്ധിമുട്ടുണ്ടാക്കി. സ്ഥിരമായി ഇന്ത്യൻ ടീമിൽ അംഗമായിരുന്ന സാഹചര്യത്തിൽ നിന്ന് അപ്രതീക്ഷിതമായി തഴയപ്പെട്ടത് സ്വന്തം കഴിവിനെ പോലും സംശയിക്കാൻ കാരണമായി. പിന്നീട് ഐപിഎൽ എന്ന പ്രതീക്ഷയിലാണ് കഠിനാധ്വാനം തുടർന്നത്. ഇത് ചിലത് തെളിയിക്കാനുള്ള അവസരമാണ് ‘, മുഹമ്മദ് സിറാജ് പറഞ്ഞു.

ആർസിബിക്കെതിരെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നാല് ഓവറിൽ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത് സിറാജ് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയിരുന്നു. ഇന്നലെ ഹൈദരാബാദിൽ സൺറൈസേഴ്സിനെതിരെ നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുമായി വീണ്ടും മാൻ ഓഫ് ദ് മാച്ചായി. ഇപ്പോൾ വിക്കറ്റ് വേട്ടയിൽ നൂർ അഹമ്മദിന് തൊട്ടുപിറകിൽ ഒമ്പത് വിക്കറ്റുമായി രണ്ടാം സ്ഥാനത്താണ് സിറാജ്.

Leave a Reply

Your email address will not be published. Required fields are marked *