Your Image Description Your Image Description

മംഗളൂരു: വിഷാദ രോഗത്തിന് അടിമയായ യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. ചികിത്സയുടെ മറവിൽ വിഷാദരോഗിയെ ചൂഷണം ചെയ്ത ഗുരുവായങ്കരെ സ്വദേശി അബ്ദുൽ കരീം എന്ന കുളൂർ ഉസ്താദിനെയാണ് മംഗളൂരു വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്. ദുർമന്ത്രവാദത്തിന്റെ പിടിയിൽ നിന്നും യുവതിയെ രക്ഷിക്കാമെന്ന് വാഗ്ദാനം നൽകി 55,൦൦൦ ഇയാൾ പറ്റിയിരുന്നുവെന്നും പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു.

2022 ലാണ് കേസിനാസ്പദമായ സംഭവം. വിഷാദരോഗിയായ യുവതി ചികിത്സക്കായി സഹോദരീ ഭർത്താവിന്റെ ഉപദേശപ്രകാരം ഉസ്താദ് അബ്ദുൽ കരീമിന്റെ വീട്ടിലേക്ക് പോയി. അവിടെ നിന്ന് കുളൂർ ഉസ്താദ് എന്നറിയപ്പെടുന്ന അബ്ദുൽ കരീം യുവതിയെ കാണുകയും ആരോ അവർക്ക് മന്ത്രവാദം നടത്തിയെന്നും അതിൽ നിന്ന് മുക്തി നേടാൻ ആചാരം നടത്തണമെന്നും പറഞ്ഞു. മന്ത്രവാദത്തിൽ നിന്ന് മുക്തി നേടാമെന്ന് വാഗ്ദാനം ചെയ്ത് അബ്ദുൾ കരീം യുവതിയോട് ഇടക്കിടെ സന്ദർശിക്കാൻ ആവശ്യപ്പെട്ടിരുന്നു. സഹോദരിയെ കൂടെ കൂട്ടി യുവതി പലതവണ ഇയാളെ സന്ദർശിച്ചിരുന്നു. എന്നാൽ, ഒരു ദിവസം സഹോദരി ഇല്ലാതെ ചികിത്സക്കായി അബ്ദുൽ കരീമിന്റെ വീട്ടിലേക്ക് പോയ യുവതിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു.

പീഡന വിവരം പുറത്ത് പറഞ്ഞാൽ യുവതിയെ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. മന്ത്രവാദത്തിൽ നിന്ന് മുക്തി നേടണമെങ്കിൽ 55,000 രൂപ നൽകണമെന്നും പറഞ്ഞിരുന്നു. നിർദേശ പ്രകാരം യുവതി പണം നൽകി. എന്നാൽ ഇയാളുടെ തട്ടിപ്പിനിരയായ ഒരു പരിചയക്കാരി പറയുമ്പോളാണ് സംഭവം പുറത്ത് വരുന്നത്. മന്ത്രവാദം ഇല്ലാതാക്കാൻ കഴിവുള്ള ഒരു ഉസ്താദ് ആണെന്ന് നടിച്ച് ഇയാൾ സമാനമായ രീതിയിൽ മറ്റ് പലരെയും വഞ്ചിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായി പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *