Your Image Description Your Image Description

കണ്ണൂർ: മുറിവുണങ്ങാത്ത ആനയെ ഉത്സവ എഴുന്നള്ളിപ്പിന് ഉപയോഗിച്ച സംഭവത്തിൽ കേസെടുക്കാതെ വനംവകുപ്പ്. സംഭവത്തിൽ കേസെടുക്കില്ലെന്ന അറിയിപ്പിനെ തുടർന്ന് ജനങ്ങൾ രോക്ഷം പ്രകടിപ്പിച്ചു. പഴുത്ത് പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയെ എഴുന്നള്ളിച്ചത് ഉടമസ്ഥരുടെ ക്രൂരതയാണെന്നും ആളുകൾ വിമർശനമുന്നയിച്ചു. ആനയെ തുടർന്ന് എഴുന്നള്ളിക്കുന്നത് വനം വകുപ്പ് വിലക്കിയിട്ടുണ്ട്. വൈകീട്ടോടെ സ്വദേശമായ പാലക്കാട്ടേക്ക് ആനയെ കൊണ്ടുപോകാനാണ് വനം വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ പാലക്കാട്‌ നിന്ന് ഫിറ്റ്നസ് രേഖകളുമായാണ് ആന എത്തിയതെന്നാണ് വനം വകുപ്പിന്റെ ന്യായീകരണം.

കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് എഴുന്നള്ളിപ്പ് നടന്നത്. മംഗലംകുന്ന് ഗണേശൻ എന്ന അവശനായ ആനയെ ആണ് ഉത്സവത്തിന് എത്തിച്ചത്. ആനയുടെ ദേഹത്ത് ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിട്ടും മണിക്കൂറുകളോളം ആനയെ എഴുന്നള്ളിപ്പിനായി നിർത്തിച്ചു. ആരോഗ്യ പ്രശ്നങ്ങളുള്ള ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്ന നിയമം ലംഘിച്ചായിരുന്നു ഉടമസ്ഥരുടെ ക്രൂരത. ആനയുടെ കാലുകളിലെ മുറിവുകൾ പഴുത്ത നിലയിലാണ്. മൂന്നു കിലോമീറ്ററോളം ദൂരമാണ് ആനയെ നടത്തിയത്. ഇതുകണ്ട് നാട്ടുകാർ ചോദ്യം ചെയ്‌തെങ്കിലും എഴുന്നള്ളിപ്പ് തുടരുകയായിരുന്നു. മുറിവ് മറച്ചുവയ്ക്കാൻ പാപ്പാന്മാർ ശ്രമിച്ചതായും പറയുന്നു. സംഭവത്തിൽ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *