Your Image Description Your Image Description

കൊച്ചി: ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി പിൻവലിച്ച് നടൻ ശ്രീനാഥ് ഭാസി. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് എക്സൈസ് തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് കാട്ടിയാണ് നടൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചത്. ഈ ഹർജിയാണ് ശ്രീനാഥ് ഭാസി ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന എക്സൈസ് സംഘം നിലവിൽ താരത്തെ കേസിൽ പ്രതി ചേർത്തിട്ടില്ലാത്തതിനാലാണ് ജാമ്യാപേക്ഷ പിൻവലിച്ചത്. നടൻ്റെ ഹർജി ഹൈക്കോടതി ഈ മാസം 22 ന് പരിഗണിക്കാനിരിക്കെയാണ് അപേക്ഷ പിൻവലിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *