Your Image Description Your Image Description
Your Image Alt Text

മാ​ല​ദ്വീ​പ്​ പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ്​ മു​യി​സു ഉ​ന്ന​ത​ത​ല സം​ഘ​ത്തി​നൊ​പ്പം അ​ഞ്ചു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന്​ ചൈ​ന​യി​ൽ. മു​യി​സു​വി​ന്‍റെ പ്ര​ഥ​മ ചൈ​ന സ​ന്ദ​ർ​ശ​ന​ത്തി​നൊ​പ്പം വ്യാ​പാ​ര, സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക രം​ഗ​ങ്ങ​ളി​ൽ പ​ര​സ്പ​ര ബ​ന്ധം വ​ർ​ധി​പ്പി​ക്കു​ന്ന നി​ര​വ​ധി ക​രാ​റു​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ക്കു​ന്നു​ണ്ട്. മാ​ല​ദ്വീ​പ്​ നി​ക്ഷേ​പ​ക ഫോ​റ​ത്തി​ലും മു​യി​സു പ​​ങ്കെ​ടു​ക്കും.

ല​ക്ഷ​ദ്വീ​പി​ൽ​നി​ന്ന്​ ഏ​റെ അ​ക​ലെ​യ​ല്ലാ​ത്ത മാ​ല​ദ്വീ​പും അ​വി​ട​ത്തെ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ല​പാ​ടും ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലെ ത​ന്ത്ര​പ​ര​മാ​യ താ​ൽ​പ​ര്യ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക​മാ​ണ്. അ​മേ​രി​ക്ക​യോ​ട്​ ഇ​ന്ത്യ കൂ​ടു​ത​ൽ അ​ടു​ത്ത​തി​നാ​ൽ മാ​ല​ദ്വീ​പു​മാ​യി കൂ​ടു​ത​ൽ അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​ക്കാ​ൻ ചൈ​ന ശ്ര​മി​ക്കു​ന്നു​മു​ണ്ട്. മു​യി​സു​വി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ മാ​ല​ദ്വീ​പും ചൈ​ന​യു​മാ​യു​ള്ള ബ​ന്ധ​ങ്ങ​ൾ ച​രി​ത്ര​പ​ര​മാ​യി പു​തി​യ തു​ട​ക്ക​ത്തി​ലാ​ണ്​ എ​ന്നാ​ണ്​ ചൈ​നീ​സ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്​​താ​വ്​ വാ​ങ്​ വെ​ൻ​ബി​ൻ വി​ശേ​ഷി​പ്പി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *