Your Image Description Your Image Description

പൃഥ്വീരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ എമ്പുരാൻ സിനിമ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുമ്പോഴും വിവാദങ്ങൾക്കും കുറവൊന്നുമില്ല. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി പൃഥ്വിരാജ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി രംഗത്തെത്തി. ചരിത്രങ്ങളിൽ എഴുതിവെയ്ക്കാൻ നമുക്ക് ഇനിയും ഒരുപാട് മുമ്പോട്ട് പോകാനുണ്ടെന്ന് അവർ വ്യക്തമാക്കി. എമ്പുരാൻ എന്ന മലയാള ചലച്ചിത്രം റിക്കോർഡുകൾ സൃഷ്ടിക്കുമ്പോൾ ഓരോ വ്യക്തികൾ അവരുടെ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി നിങ്ങളെല്ലാവരും പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ഉപയോഗിക്കുന്നത് വളരെ വിഷമകരമാണെന്നും അവർ പറഞ്ഞു.

സംവിധായകൻ മേജർ രവിക്കെതിരെ രൂക്ഷമായ വിമർശനമാണ് സംഘടന ഉന്നയിച്ചിരിക്കുന്നത്. റിലീസ് ദിവസം അണിയറ പ്രവർത്തകരോടൊപ്പം ചിത്രം കാണുകയും പിറ്റേദിവസം ഓന്തിന്റെ സ്വഭാവം പോലെ സോഷ്യൽ മീഡിയയിൽ ലൈവ് വന്ന് മാറ്റി പറയുകയും പ്രധാന നടനും നിർമ്മാതാവും ചിത്രം കണ്ടിട്ടില്ല എന്ന് പറയുകയും ചെയ്തതാണ്. രാജ്യദ്രോഹമായിട്ടുള്ള സിനിമയാണ് എമ്പുരാൻ എന്നാണ് അദ്ദേഹം ഇപ്പോൾ പറഞ്ഞു നടക്കുന്നത്. ഇതെല്ലാം വിവരമുള്ള മലയാളികൾ കാണുന്നുണ്ട്. നിങ്ങളെ സ്നേഹിക്കുന്നവരെ എല്ലാവരെയും വഞ്ചിക്കുകയാണ് താങ്കൾ ചെയ്തത്. എന്നിട്ട് എല്ലാവരും ചങ്കാണെന്ന് പറഞ്ഞു നടക്കുന്നുവെന്നും അവർ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *