Your Image Description Your Image Description

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്. ഇതൊക്കെ പറയാൻ കൊല്ലം. കാര്യം വരുമ്പോൾ ഞങ്ങൾ ഈഴവരാണ്. ഞങ്ങൾക്കൊന്നും കിട്ടുന്നില്ല. ഞങ്ങളോട് നീതി പാലിക്കണം. പറയുന്നത് വേറെ ആരുമല്ല. നമ്മുടെ വെള്ളാപ്പിള്ളി നടേശനാണ്. കേരളത്തിലെ സ്കൂളുകളും കോളേജുകളുമൊക്കെ ഞങ്ങൾക്ക് വിഭജിച്ചു തരണമെന്നതാണ് വെള്ളാപ്പിള്ളി നടേശന്റെ പുതിയ ആവശ്യം.

മലപ്പുറത്ത് ഈഴവർക്ക് കടുത്ത അവഗണനയെനിന്നാണ് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസംഗിച്ചത്. മലപ്പുറമെന്ന പ്രത്യേക രാജ്യത്തിനുളളിൽ സമുദായ അംഗങ്ങൾ ഭയന്നുവിറച്ചാണ് കഴിയുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ ആരോപിക്കുകയുണ്ടായി . മലപ്പുറം എന്ന് മുതലാണാവോ ഒരു രാജ്യമായത്. അതും പ്രത്യേക രാജ്യം. പറയുന്നത് വിഡ്ഢിത്തരമാണെങ്കിലും അതിന്റെ അഹങ്കാരമൊന്നുമില്ല നടേശന്. മലപ്പുറത്ത് ഈഴവർക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂവെന്നും ഇവർ വോട്ടുകുത്തിയന്ത്രങ്ങളാണെന്നുമാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാന് ഉയരുന്നത്.

മലപ്പുറത്ത് ഈഴവർക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂ. ഇവർ വോട്ടുകുത്തിയന്ത്രങ്ങളാണ്. ഇവിടെ പിന്നോക്ക വിഭാഗം സംഘടിച്ച് വോട്ടു ബാങ്കായി നിൽക്കാത്തതാണ് അവഗണനക്കുള്ള കാരണം. രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ നീതി ഈഴവർക്ക് കിട്ടുന്നില്ല” എന്നും വെള്ളാപ്പള്ളി നടേശൻ പറയുകയുണ്ടായി. മലപ്പുറം ചുങ്കത്തറയിൽ നടന്ന എസ് എൻ ഡി പി സമ്മേളനത്തിലാണ് നടേശൻ വിവാദ പ്രസ്താവന നടത്തിയത്. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലാണ് വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗം. ബി ഡി ജെ എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. മുനമ്പം പോലുള്ള പ്രശ്‌നം സംസ്ഥാനത്ത് എവിടെ വേണമെങ്കിലും ആവർത്തിക്കപ്പെടാമെന്നും ന്യൂനപക്ഷം സംഘടിതരായി നിന്ന് ഭൂരിപക്ഷത്തെ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് സംസ്ഥാനത്ത് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുകയാണെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഗുരുതരമായ ആരോപണങ്ങളാണ് വെള്ളാപ്പള്ളിയും മകനും ഉയർത്തുന്നത്.

മലപ്പുറത്ത് സ്വതന്ത്രമായി വായു ശ്വസിച്ച് സമുദായ അംഗങ്ങൾക്ക് ജീവിക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും വെള്ളപ്പാള്ളി നടേശൻ പറഞ്ഞു. എന്തിന് സ്വതന്ത്രമായി ഒരു അഭിപ്രായം പറഞ്ഞ് പോലും ജീവിക്കാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നുണ്ട്. ‘മലപ്പുറം ഒരു പ്രത്യേക രാജ്യമാണ്. പ്രത്യേക ചില മനുഷ്യരുടെ സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഇത്ര നാളുകൾ കഴിഞ്ഞിട്ടും അതിന്റെ ഗുണഫലങ്ങൾ മലപ്പുറത്തെ പിന്നോക്കക്കാർക്ക് ലഭിച്ചിട്ടുണ്ടോ? മഞ്ചേരി ഉള്ളതുകൊണ്ടും അവിടേയൊരു സ്ഥാപനം ഉള്ളതുകൊണ്ടും നിങ്ങൾക്ക് വിദ്യാഭ്യാസം നേടാൻ അവസരം ലഭിച്ചു എന്നാണ് വെള്ളാപ്പള്ളി പറയുന്നത് . മഞ്ചേരി എൻ.എസ്.എസ് കോളേജിനെ മുൻനിർത്തിയാണ് വെള്ളാപ്പള്ളിയുടെ പരാമർശം. എൻഎസ് എസിൽ നിന്നും ഈഴവർക്ക് ആനുകൂല്യം കിട്ടുന്നുവെന്ന് പറയാതെ പറയുകയായിരുന്നു വെള്ളാപ്പള്ളി. എൻ എസ് എസിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തിയ വെള്ളാപ്പള്ളി അതിൽ നിന്നും മലപ്പുറത്തേക്ക് വരുമ്പോൾ മാറുന്നുവെന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് കാലത്ത് കണ്ണേ കരളേ എന്നെല്ലാം പറഞ്ഞ് പോകുന്നവർ ഈഴവരുടെ വോട്ട് വാങ്ങിയ ശേഷം മുഖം തിരിഞ്ഞ് നടക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സംസ്ഥാനത്തുടനീളം ഈ പ്രതിസന്ധിയുണ്ടെന്നും മലപ്പുറത്ത് അത് അധികമാണെന്നും എൻ.എൻ.ഡി.പി ജനറൽ സെക്രട്ടറി കൂട്ടിച്ചേർക്കുന്നു . ഈഴവർക്ക് രാഷ്ട്രീയ-വിദ്യാഭ്യാസ നീതി ലഭിക്കുന്നില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി, മലപ്പുറത്തെ പ്രത്യേക രാജ്യമായാണ് ചിലർ കാണുന്നതെന്നും അതിനനുസരിച്ചാണ് അവരുടെ പ്രവർത്തനങ്ങളെന്നും വെള്ളാപ്പള്ളി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *