Your Image Description Your Image Description

ക്രിസ്ത്യാനികൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടത് സംഘപരിവാർ സംഘടനകളിൽ നിന്നാണ് , ക്രൈസ്തവരുടെ പള്ളികൾ ഏറ്റവും കൂടുതൽ തകർക്കപ്പെട്ടിട്ടുള്ളതും സംഘപരിവാർ സംഘടനകളിൽ നിന്നാണ് .

അതുകൊണ്ട് ,ഇവിടെ അതായത് കേരളത്തിൽ അവർ വേറെരു രാഷ്ട്രീയമാണ് കളിക്കുന്നത് , അതായത് ഭിന്നിപ്പിന്റെ രാഷ്ട്രീയം. ക്രിസ്ത്യാനികൾക്ക് വേണ്ടി കെ സുരേന്ദ്രൻ ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുന്നു ?എന്തുകൊണ്ടാണ് ?അതിന് പിന്നിലൊരു കൃത്യമായ രാഷ്ട്രീയമുണ്ട് .

കേരളത്തിൽ ക്രിസ്ത്യൻ സമുദായവുമായി ഒരു ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞ കുറെ കാലമായിട്ട് ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നു. അവർ ക്രിസ്ത്യൻ സമുദായത്തെ ഒരു വോട്ട് ബാങ്കായി കാണുന്നു, ഒരു തിരയിട്ടാൽ കൊത്തുമെന്ന് വിചാരിച്ചു പിന്നാലെ നടക്കുന്നു .

യു ഡി എഫും ഇടതുമുന്നണിയും ക്രിസ്ത്യാനികളെ പറ്റിച്ചു , എന്നാൽ നിങ്ങൾക്ക് വേണ്ടി വാദിക്കാൻ , ചോദിക്കാനും പറയാനും ഞങ്ങളുണ്ടെന്ന് വരുത്തി തീർക്കാനാണ് ബിജെപി വഖഫ് ബില്ലുമായി ബന്ധപ്പെട്ട് കേരളത്തിൽ പയറ്റികൊണ്ടിരിക്കുന്ന ഒരു തന്ത്രം .

അങ്ങനെ കേരളത്തിലെ ക്രിസ്ത്യാനികളെയും രാജ്യത്തെ ക്രിസ്ത്യാനികളെയും ഓർത്ത് മുതലക്കണ്ണീർ ഒഴുക്കുന്ന ബിജെപി നേതാക്കളും ആ മുതലക്കണ്ണീരിൽ ചഞ്ചലപ്പെടുന്ന ചില ആത്മീയ നേതാക്കളും, വിശ്വാസികളും അറിയണം , അവർ ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണെന്ന് .

എന്റെ ഓർമ്മ ശരിയാണെങ്കിൽ , 1999 നവംബറിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇന്ത്യ സന്ദർശിച്ചു. അന്ന് വാജ്‌പേയി ഗവൺമെന്റാണ് രാജ്യം ഭരിക്കുന്നത്. അന്ന് ലോക്സഭയിൽ വലിയൊരു ചർച്ച നടന്നു. എന്താ സംഭവമെന്നറിയാമോ ?

നമുക്കറിയാമല്ലോ, 1999 ജനുവരി 23 ഇന്ത്യ ഞെട്ടിയ ഒരു സംഭവ വാർത്ത അറിഞ്ഞുകൊണ്ടാണ് ആ പ്രഭാതം പൊട്ടിവിടരുന്നത്. എന്താണ് ആ സംഭവം . 1999 ജനുവരി 23-ആം തീയതിയാണ് ഗ്രാം സ്റ്റെയിൻസ് എന്ന വിദേശ മിഷനറിയെയും രണ്ടു മക്കളെയും ഒഡീഷയിൽ പച്ചയ്ക്ക് കത്തിച്ചു കൊന്നത്.

ബജറംഗദ്ദള്ളിന്റെ പ്രവർത്തകർ , മത പരിവർത്തനം നടത്തുന്ന ആളാണ് ഇയാളെന്നു പറഞ്ഞുകൊണ്ടാണ് പച്ചയ്ക്ക് കത്തിച്ചു കൊന്നത് .ജീവനോടെ കത്തിച്ചു കൊന്നത് . 1999 ആരംഭിക്കുന്നത് തന്നെ ,ക്രൈസ്തവ പള്ളികൾക്കും, ക്രിസ്തുമത വിശ്വാസികൾക്കുമെതിരായി ,ശക്തമായ ആക്രമണങ്ങൾ പലസ്ഥലങ്ങളിൽ, വിശ്വഹിന്ദുപരിഷത്ത് പ്രവർത്തകർ ആസൂത്രണംചെയ്തുകൊണ്ടിരിക്കുന്നുവെന്ന വാർത്തയുമായിട്ടാണ് .

വാജ്പേയി ഭരിച്ചുകൊണ്ടിരിക്കുമ്പോഴാണ് 1999-ൽ ഡാങ്ക് ജില്ലയിൽ വലിയ കലാപം നടന്നത് .ഗുജറാത്തിലെ ഡാങ്ക് ജില്ലയിൽ ക്രിസ്ത്യൻ പള്ളികൾ ആക്രമിച്ച ഒരു വലിയ സംഭവം ഉണ്ടായി. ആ സമയത്ത് വാജ്പേയി തന്നെ നേരിട്ട് ആ സ്ഥലം സന്ദർശിച്ചു .

അത്തരത്തിൽ ,വലിയ രീതിയിൽ വിശ്വഹിന്ദു പരിഷത്ത് രാജ്യത്താകമാനം മത പരിവർത്തനത്തിനെതിരായി പ്രചാരണവുമായി രംഗത്ത് വന്നു , ഖർ വാപ്പസി എന്ന് പറയുന്ന മുദ്രാവാക്യം ഓർമ്മയുണ്ടല്ലോ ? റീകൺവെർസേഷൻ ,ഈ വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരുന്നു. അതിന്റെ ഭാഗമായിട്ട് റീകൺവെർസേഷൻ അടക്കം നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇന്ത്യ സന്ദർശിക്കാൻ വരുന്നത് .

ആ മാർപ്പാപ്പയുടെ സന്ദർശനം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിശ്വഹിന്ദു പരിഷത്ത് അതിശക്തമായ പ്രക്ഷോഭം ഉണ്ടാക്കി. ഭരിക്കുന്നത് ആരാണ് വാജ്പേയി ആണ് ഭരിക്കുന്നത് , ആരാണ് ഭരിക്കുന്നത് ബിജെപിയാണ് ഭരിക്കുന്നത് .

ആ സമയത്താണ് സഘപരിവാറിലെ ഒരു പ്രധാനപ്പെട്ടകക്ഷിയായിട്ടുള്ള വിശ്വഹിന്ദു പരിഷത്ത് ജോൺ പോൾ മാർപ്പാപ്പ രണ്ടാമൻ ഇന്ത്യയിൽ വരാൻ പാടില്ലന്ന് പറഞ്ഞുകൊണ്ട് പ്രക്ഷോഭം ആരംഭിച്ചത് . കാരണമായി പറഞ്ഞത് ഇവിടെ ഈ കൺവെർഷൻ നടത്തികൊണ്ടിരിക്കുന്ന ക്രിസ്ത്യാനികളുടെ നേതാവാണ് ജോൺ പോൾ രണ്ടാമനെന്നും അതുകൊണ്ട് അദ്ദേഹം ഇന്ത്യയിൽ വരാൻപാടില്ലന്നും ആവശ്യപ്പെട്ട സംഘപരിവാർ സംഘടനയാണ് വിശ്വഹിന്ദു പരിഷത്ത്.

ആ വിശ്വ ഹിന്ദു പരിഷത്തുൾപ്പെട്ട സംഘപരിവാർ സംഘടനയായ ബിജെപി എന്നും ക്രൈസ്തവർക്കെതിരാണ് . ആർ എസ് എസിന്റെ വിചാര ധാരയിൽ വ്യക്തമായി എഴുതി വച്ചിട്ടുണ്ട് അവരുടെ ഷത്രി ഈ രാജ്യത്തെ ക്രൈസ്തവരാണെന്ന് .

ഇപ്പോൾ ബിജെപിയെ വാഴ്ത്തി അരമനകളിൽ വിരുന്നൊരുക്കുന്ന മെത്രാന്മാരും വീടുകളിൽ സ്വീകരണം കൊടുക്കുന്ന വിശ്വാസികളും ചരിത്രമൊന്ന് പിന്നോട്ട് പരിശോധിച്ച് നോക്കണം , 30 വെള്ളിക്കാശിന് വേണ്ടി യേശു ക്രിസ്തുവിനെ യൂദാസ് ഒറ്റികൊടുത്തതുപോലെ ക്രിസങ്കികളേ നിങ്ങൾ ഒരു സമുദായത്തെ മുഴുവൻ ഒറ്റുകൊടുക്കരുത് . അത്രമാത്രമേ പറയുവാനുള്ളു .

Leave a Reply

Your email address will not be published. Required fields are marked *