Your Image Description Your Image Description
Your Image Alt Text

ഉറാൻ റെയിൽപാത രണ്ടാംഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയാണ് ഉറാൻ റെയിൽപാത. ഖാർകോപ്പർ മുതൽ ഉറാൻ വരെ നീളുന്ന പാതയുടെ വിപുലീകരണമാണ് രണ്ടാം ഘട്ടത്തിലുള്ളത്. നിലവിൽ ഖാർകോപ്പർ വരെ മാത്രമേ ട്രെയിനുകൾ സർവീസ് നടത്തുന്നുള്ളൂ. രണ്ടാം ഘട്ടം ഉദ്ഘാടനം കഴിയുന്നതോടെ മേഖലയിലെ യാത്രാസൗകര്യത്തിൽ വൻ വളർച്ചയാണ് വരുന്നത്. അന്നേദിവസം തന്നെ ട്രാൻസ്-ഹാർബർ ലൈനിലെ ദിഘഗാവ് റെയിൽവേ സ്റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്.

2018 നവംബറിലാണ് 12.4 കിലോമീറ്റർ ദൂരത്തിൽ ബേലാപ്പൂർ മുതൽ ഖാർകോപാർ വരെയുള്ള ഘട്ടം ആരംഭിച്ചത്. വരാനിരിക്കുന്ന നവി മുംബൈ വിമാനത്താവളത്തിലേക്കുള്ള ഗതാഗതം സുഗമമാക്കുക എന്നതാണ് ബേലാപൂർ-ഉറാൻ പാതയുടെ പ്രാഥമിക ലക്ഷ്യം. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിനും ഉറാനിനുമിടയിൽ ഒരു മണിക്കൂർ 45 മിനിറ്റിനുള്ളിൽ എത്താൻ കഴിയും എന്നതാണ് പാതയുടെ പ്രത്യകത.

Leave a Reply

Your email address will not be published. Required fields are marked *