Your Image Description Your Image Description

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഗുഡ് ബാഡ് അഗ്ലി’ ശ്രീ ഗോകുലം മൂവീസ് കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നു. . പ്രഖ്യാപനം മുതൽ ശ്രദ്ധപിടിച്ചു പറ്റിയ ചിത്രം ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തും. ഇതേദിവസം മലയാളത്തിൽ മമ്മൂട്ടിയുടെ സിനിമ അടക്കം റിലീസ് ചെയ്യുന്നുമുണ്ട്. അതുകൊണ്ട് ആദ്യം ഏത് സിനിമ കാണുമെന്ന കൺഫ്യൂഷനിലാണ് മലയാളികളും. റിലീസിന് ആറ് ദിവസം ബാക്കി നിൽക്കെ കഴിഞ്ഞ ദിവസം ആയിരുന്നു ​ഗുഡ് ബാഡ് അ​ഗ്ലിയുടെ ബുക്കിം​ഗ് ആരംഭിച്ചത്.

ബുക്കിം​ഗ് തുടങ്ങി വെറും മൂന്ന് മണിക്കൂറിനുള്ളിൽ 4.39 കോടി ചിത്രം നേടിയത്. തമിഴ്നാട് മാത്രം നേടിയ കളക്ഷനാണിത്. ഒരു ദിവസം പിന്നിടുമ്പോൾ ഇതിന്റെ ഇരട്ടി നേടിയെന്നാണ് വിലയിരുത്തലുകൾ. കഴിഞ്ഞ മൂന്ന് മാസത്തിൽ 64 സിനിമകളാണ് തമിഴിൽ റിലീസ് ചെയ്തത്. ഇതിൽ വെറും നാല് സിനിമകൾ മാത്രമാണ് വിജയിച്ചത്. മധഗജ രാജ, കുടുംബസ്ഥൻ, ​​ഡ്രാ​ഗൺ, വീര ധീര സൂൻ(പ്രദർശനം തുടരുന്നു) എന്നിവയാണ് ആ സിനിമകൾ. ഇത്തരത്തിൽ പരാജയത്തിന്റെ പടുകുഴിയിൽ നിൽക്കുന്ന കോളിവുഡിനെ ​ഗുഡ് ബാഡ് അ​ഗ്ലി രക്ഷിക്കുമെന്നാണ് നിലവിലെ വിലയിരുത്തലുകൾ.

Leave a Reply

Your email address will not be published. Required fields are marked *