Your Image Description Your Image Description
Your Image Alt Text

ജനനന്മയ്ക്കായി പോലീസ് സ്റ്റേഷനുകൾ സാമൂഹികമാധ്യമങ്ങളെ പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രകൃതിദുരന്തങ്ങൾ, ദുരന്തനിവാരണം തുടങ്ങിയവ സംബന്ധിച്ച മുന്നറിയിപ്പുകൾക്ക് സാമൂഹികമാധ്യമങ്ങൾ ഉപയോഗപ്പെടുത്തണം. ജനങ്ങളും പോലീസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ കായികഇനങ്ങൾ സംഘടിപ്പിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. രാജസ്ഥാനിലെ ജയ്‌പുരിൽ നടന്ന പോലീസ് മേധാവിമാരുടെ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങൾ നീതിന്യായ രംഗത്ത് സമൂലമാറ്റമുണ്ടാക്കും. ജനങ്ങൾ ആദ്യം, അന്തസ്സ് ആദ്യം, നീതി ആദ്യം എന്ന തത്ത്വമുൾക്കൊണ്ടാണ് പുതിയ ക്രിമിനൽ നിയമങ്ങളുണ്ടാക്കിയത്. സൗരദൗത്യത്തിലും അറബിക്കടലിൽ റാഞ്ചിയ കപ്പൽ മോചിപ്പിക്കുന്നതിലുമെല്ലാം ഇന്ത്യക്കുണ്ടായ നേട്ടങ്ങൾ കാണിക്കുന്നത് രാജ്യത്തിന്റെ വളർച്ചയാണ്. ആഗോളതലത്തിൽ രാജ്യത്തിന്റെ ശക്തിവർധിക്കുന്നതോടൊപ്പം പോലീസ് സേനയും ലോകോത്തരമാവണമെന്നും മോദി അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *