Your Image Description Your Image Description
Your Image Alt Text

ഡൽഹിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുന്നസാഹര്യത്തിൽ ഡൽഹിയിൽ നഴ്‌സറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ശൈത്യകാല അവധി അഞ്ച് ദിവസത്തേക്കുകൂടി നീട്ടി. കനത്ത മൂടൽമഞ്ഞ് വ്യോമ, റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത രണ്ട് ദിവസം ശൈത്യ തരംഗം ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ശൈത്യം രൂക്ഷമായതോടെ ജനുവരി ഒന്നുമുതൽ ഡൽഹിയിലെ സ്കൂളുകൾക്ക് സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു.

തിങ്കളാഴ്ച സ്കൂളുകൾ വീണ്ടും തുറക്കാനിരുന്ന സാഹചര്യത്തിൽ ഡൽഹിയിലെ എല്ലാ സ്കൂളുകൾക്കും ശൈത്യകാല അവധി ജനുവരി പത്തുവരെ നീട്ടാൻ വിദ്യാഭ്യാസ ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് തെറ്റായി ഇറക്കിയ ഉത്തരവാണെന്ന് വ്യക്തമാക്കി വിദ്യാഭ്യാസവകുപ്പ് ഉത്തരവ് പിൻവലിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *