Your Image Description Your Image Description

പുതിയ ഇലക്ട്രിക് കാര്‍ ആയ എല്‍റോക്ക് ആര്‍എസിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് സ്‌കോഡ. നിരവധി പ്രീമിയം സവിശേഷതകളുമായാണ് എല്‍റോക്ക് ആര്‍എസ് എത്തുന്നത്. 185 കിലോവാട്ട് വരെ ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന കാര്‍ വെറും 5.4 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഈ വാഹനത്തില്‍ സ്പോര്‍ട്സ് ഷാസി, എല്‍ഇഡി മാട്രിക്സ് ബീം ഹെഡ്‌ലൈറ്റുകള്‍, ആര്‍എസ്-എക്‌സ്‌ക്ലൂസീവ് സ്റ്റൈലിങ് ഘടകങ്ങള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

കോംപാക്റ്റ് ക്രോസ്ഓവറില്‍ ഇരട്ട ഇലക്ട്രിക് മോട്ടോറുകള്‍, ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം എന്നിവയാണ് മറ്റു ഫീച്ചര്‍. ഒറ്റ തവണ ഫുള്‍ ചാർജ് ചെയ്താൽ 550 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെട്ടു. സ്‌കോഡ എല്‍റോക്ക് ആര്‍എസില്‍ മുന്നിലും പിന്നിലുമുള്ള ആക്സിലുകളിലാണ് ഇരട്ട ഇലക്ട്രിക് മോട്ടോറുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. 84kwh ശേഷിയുള്ള കരുത്തുറ്റ ബാറ്ററി ഉപയോഗിച്ച് ഏകദേശം 26 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്ന പ്രത്യേകതയും ഈ വാഹനത്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *