ഭോപ്പാൽ: മധ്യപ്രദേശിൽ കിണർ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് എട്ട് പേർ മരിച്ചു. കൊണ്ടാവത്ത് ഗ്രാമത്തിലാണ് അതിദാരുണ സംഭവം നടന്നത്.
ഗംഗോർ ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിഗ്രഹ നിമജ്ജനത്തിനായി ഗ്രാമവാസികൾ 150 വർഷം പഴക്കമുള്ള കിണർ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. അഞ്ച് ഗ്രാമീണരാണ് ആദ്യം കിണറ്റിൽ ഇറങ്ങിയത്.എന്നാൽ വിഷ വാതകം ശ്വസിച്ച ഇവർ കിണറ്റിൽ അടിഞ്ഞു കൂടിയ ചെളിയിൽ മുങ്ങി. ഇവരെ രക്ഷക്കാൻ ഇറങ്ങിയവരും കിണറ്റിൽ കുടുങ്ങുകയായിരുന്നു.
സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.