Your Image Description Your Image Description

യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്രിട്ടൻ സന്ദർശിക്കുന്നതിനുള്ള ഇലക്ട്രോണിക് പെര്‍മിറ്റ് ഇന്ന് മുതല്‍ പ്രാബല്യത്തിൽ.ഇയുവിലും, ഇഎഫ്ടിഎയിലും ഉൾപ്പെടുന്ന 30 ഓളം യൂറോപ്യൻ രാജ്യങ്ങളിൽ, അയർലൻഡ് പൗരർക്ക് മാത്രമാണ് ഇടിഎ പെർമിറ്റിൽ ഇളവുള്ളത്. ഇൻഫന്റ്, മൈനർ വിഭാഗങ്ങൾക്കും ഇത് നിർബന്ധം. രണ്ട് വർഷം കാലാവധിയുള്ള ഇടിഎ പെർമിറ്റിന് നിലവില്‍ 10 പൗണ്ടാണ് ഫീസെങ്കിലും, ഏപ്രില്‍ 9 മുതല്‍ ഇത് 16 പൗണ്ടായി ഉയരും.

പെർമിറ്റുള്ളവർക്കു ഒറ്റ സന്ദർശനത്തിൽ ആറ് മാസം വരെ ബ്രിട്ടനില്‍ തുടരാം.സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് വഴിയോ, യുകെ ബോർഡർ വെബ്‌സൈറ്റ് വഴിയോ ഇടിഎ പെർമിറ്റിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതിനായി പാസ്‌പോര്‍ട്ടിന്റെ ഫോട്ടോയും, മുഖത്തിന്റെ സ്‌ക്രീനിങ്ങും ഓൺലൈനിൽ സമർപ്പിക്കണം. 10 മിനിറ്റ് മുതൽ മൂന്ന് പ്രവൃത്തി ദിവസ്സം വരെയാണ് അപേക്ഷയിൽ തീരുമാനം എടുക്കാൻ വേണ്ടത്. ഇടിഎ ലഭിച്ചാല്‍ അത് വ്യക്തിയുടെ പാസ്പോര്‍ട്ടുമായി ലിങ്ക് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *