Your Image Description Your Image Description

അൽ ഐൻ: യുഎഇയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിനി മരിച്ചു. വെള്ളിമാട്കുന്ന് പികെ നസീറിന്റെ ഭാര്യ സജിന ബാനു (54) ആണ് മരിച്ചത്. കുടുംബത്തിനൊപ്പം പെരുനാൾ ആഘോഷിക്കാനായി അൽ ഐനിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച വാഹനം മറിയുകയായിരുന്നു. സജിതയുടെ മകനായിരുന്നു വാഹനമോടിച്ചിരുന്നത്. അപകടത്തിൽ സജിതയുടെ ഭർത്താവ് നസീറിനും മകൻ ജർവ്വീസ് നാസിനും പരിക്കേറ്റു. മൃതദേഹം അൽ ഐൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ നടക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *